Eye Care: കണ്ണടയോട് ബൈ പറയണോ...? ഈ കാര്യങ്ങൾ ചെയ്തു നോക്കൂ
Eyesight Home Remedies: ഈ കാര്യം പതിവായി ചെയ്യുകയാണെങ്കിൽ 10-15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഫലം കാണാൻ കഴിയും.
ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോണിന്റെ ഉപയോഗം, ടിവി കാണൽ, ഓൺലൈൻ ക്ലാസുകൾ എന്നിവ കാരണം കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട ധരിക്കേണ്ടതായി വരുന്നു. ചില കുട്ടികളിൽ ഇത് അവരുടെ ആത്മവിശ്വാസത്തെയും ബാധിക്കും. അത്തരത്തിൽ കാഴ്ച്ച പരിമിതി തടയുന്നതിനുവേണ്ടിയുള്ള ഒരു വീട്ടു വൈദ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
വാസ്തവത്തിൽ, കാഴ്ച വൈകല്യത്തിന് നിരവധി കാരണങ്ങളുണ്ട് . ചിലർക്ക് ഇത് പാരമ്പര്യമായി ലഭിച്ചേക്കാം, മറ്റുചിലർക്ക് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഈ പ്രശ്നം പ്രത്യക്ഷപ്പെടാം. നിങ്ങൾക്കോ നിങ്ങളുടെ കുട്ടികൾക്കോ കാഴ്ച പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് നിങ്ങളുടെ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാനാകും. ഈ കാര്യം പതിവായി ചെയ്യുകയാണെങ്കിൽ 10-15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഫലം കാണാൻ കഴിയും.
കാഴ്ച വൈകല്യത്തിനുള്ള വീട്ടുവൈദ്യം
ALSO READ: ഉച്ചഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം; നിരവധിയാണ് ഗുണങ്ങൾ
ആവശ്യമായ വസ്തുക്കൾ
കുരുമുളക്
പശു നെയ്യ്
കുരുമുളക് വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. മാത്രമല്ല, കുരുമുളകും കണ്ണിലെ തിമിരത്തിനുള്ള ഉത്തമ പ്രതിവിധിയാണ്. കൂടാതെ, ഒമേഗ 3 നെയ്യിൽ കാണപ്പെടുന്നു. കാഴ്ചയുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ് .
തയ്യാറാക്കുന്ന വിധം
ഏകദേശം അഞ്ചോ ആറോ കുരുമുളക് എടുത്ത് നന്നായി പൊടിക്കുക. അര സ്പൂണ് പശുവിന്റെ നെയ്യ് നന്നായി ഇളക്കുക. ഇത് ദിവസവും വെറും വയറ്റിൽ കഴിച്ച് ഒരു ഗ്ലാസ് പാൽ കുടിക്കുക. നിങ്ങൾക്ക് പാൽ കുടിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക.
ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ വീട്ടുവൈദ്യം പതിവായി ഉപയോഗിക്കുന്നത് കാഴ്ച പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു. പക്ഷേ, ഒറ്റരാത്രികൊണ്ട് സാധ്യമല്ല, 15 ദിവസമെങ്കിലും ഈ മരുന്ന് ഉപയോഗിച്ചാൽ പ്രതീക്ഷിച്ച ഫലം ലഭിക്കുമെന്നാണ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.