Face Beauty: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ 3 കാര്യങ്ങൾ ചെയ്യൂ, നിങ്ങളുടെ മുഖം മുത്തുപോലെ തിളങ്ങും
Face Beauty: ചര്‍മ്മ പരിചരണത്തിന്‍റെ കാര്യം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുഖം ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്. കാരണം, നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ആദ്യം പ്രകടമാവുന്നത് നമ്മുടെ മുഖത്താവാം.
Face Beauty: ഇന്നത്തെ തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ നമ്മുടെ ശരീരത്തിനും ചർമ്മത്തിനും സംഭവിക്കുന്ന ദോഷകരമായ മാറ്റങ്ങൾക്ക് പരിഹാരം കാണാൻ അധികമാരും ശ്രദ്ധ നൽകാറില്ല.കാരണം, ജോലിത്തിരക്ക് തന്നെ...
എന്നാല്‍, നിത്യ ജീവിതത്തിൽ ആരോഗ്യകരമായ രീതിയിലൊരു സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് ഇത് ഉറപ്പായും പലരീതിയിലും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങൾ എന്തുതന്നെയായാലും അതിൽ പലതും ഏറ്റവും ആദ്യം പ്രത്യക്ഷമാകുന്നത് ചർമത്തിൽ തന്നെയാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും വേണ്ടത്ര പരിചരണം നല്‍കുകയും വേണം.
Also Read: Lucky Zodiac Signs In May 2023: മെയ് മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങള്‍!!
ചര്‍മ്മ പരിചരണത്തിന്‍റെ കാര്യം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുഖം ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്. കാരണം, നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ആദ്യം പ്രകടമാവുന്നത് നമ്മുടെ മുഖത്താവാം. അതിനാല്‍, മുഖത്തിന്‍റെ തിളക്കം നിലനിർത്താൻ ചില ചെറിയ പൊടിക്കൈകള്‍ ദിവസവും ചെയ്യുന്നത് ഉത്തമമാണ്. അതായത്, രാത്രിയില്‍, നമ്മുടെ ചര്‍മ്മത്തിന് ഏറ്റവുമധികം വിശ്രമം ലഭിക്കുന്ന അവസരത്തില്‍ ചര്‍മ്മത്തെ പരിപാലിക്കാനും ഉചിതമായ സമയമാണ്.
Also Read: Navratna Ring benefits: നവരത്ന മോതിരം ധരിച്ചാൽ ലഭിക്കും അത്ഭുത ഫലങ്ങള്‍!!
മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ രാത്രിയിൽ ഈ കാര്യങ്ങള്‍ ചെയ്യാം
1. ഒരു ക്ലെൻസർ ഉപയോഗിച്ച് ആരംഭിക്കുക
ഒരു ദിവസം മുഴുവൻ വീടിന് പുറത്ത് കഴിയുന്ന നമ്മുടെ മുഖത്ത് അഴുക്ക് അടിഞ്ഞു കൂടുക സ്വാഭാവികം. അതിനാൽ ആദ്യം ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. അതിന് ശേഷം മാത്രമേ ചര്‍മ്മ സംരക്ഷണത്തിനായുള്ള ഏതെങ്കിലും രാസവസ്തു രഹിത ഉൽപ്പന്നം മുഖത്ത് പുരട്ടാൻ പാടുള്ളൂ...
2. സ്കിൻ ടോണിംഗ്
ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം ടോണർ ഉപയോഗിക്കണം. ഇതിനായി, നിങ്ങൾ രാസവസ്തു രഹിതമായ ഒരു ഉൽപ്പന്നം ഉപയോഗിക്കണം. ഒരു പഞ്ഞിയിൽ കുറച്ച് തുള്ളി ടോണർ ഇട്ട് ചർമ്മത്തിൽ പുരട്ടുക. ഇതുമൂലം ചർമ്മത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുകയും വരൾച്ച മാറുകയും ചെയ്യുന്നു.
3. മോയ്സ്ചറൈസർ
മോയ്സ്ചറൈസർ ചർമ്മത്തിന് വളരെ പ്രധാനമാണ്, രാത്രി ഉറങ്ങുന്നതിനുമുമ്പ് ഇത് ഉയോഗിക്കണം, കാരണം ഇത് മുഖത്തെ ജലാംശം നിലനിർത്താനും ചർമ്മത്തിന് ഉണവര്‍വ്വ് കൊണ്ടുവരാനും സഹായിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...