കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുകയും ഇത് ക്രമാതീതമായ അളവിൽ വർധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. രണ്ട് തരം ഫാറ്റി ലിവർ ഉണ്ട് - ആൽക്കഹോളിക്, നോൺ ആൽക്കഹോളിക്. മദ്യം കഴിക്കാത്തവരിലും കുറച്ച് മദ്യം കുടിക്കുന്നവരിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സാധാരണയായി അമിതവണ്ണമുള്ളവരിലോ പ്രമേഹരോഗികളിലോ ചില മരുന്നുകൾ ഉപയോ​ഗിക്കുന്നത് മൂലമോ ഉണ്ടാകാറുണ്ട്. അമിതമായ മദ്യപാനം മൂലമാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്, കരളിന് പോഷകങ്ങൾ വിഘടിപ്പിക്കാനും ഉപാപചയപ്രവർത്തനം കൃത്യമായി നടത്താനും സാധിക്കില്ല. ഇത് കരൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയായ ഫൈബ്രോസിസ്/സിറോസിസിന് കാരണമാകുന്നു.


ALSO READ: യൂറിക് ആസിഡ് നിയന്ത്രിക്കാൻ ആയുർവേദത്തിൽ പരിഹാരം; ഈ ഇലകൾ ​ഗുണം ചെയ്യും


കരളിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ


ചെറുനാരങ്ങ: ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് ദിവസവും ഒഴിഞ്ഞ വയറ്റിൽ കുടിക്കുക, ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും കരളിൻ്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.


പപ്പായ: പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ കരളിൻ്റെ വീക്കം കുറയ്ക്കുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയുൾപ്പെടെ നാരുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ.


ആപ്പിൾ: പെക്റ്റിൻ്റെ സമ്പന്നമായ ഉറവിടമാണ് ആപ്പിൾ. ഇത് ശരീരത്തെ ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ കരളിൽ കൊഴുപ്പടിയുന്നത് തടയാൻ സാധിക്കും. ഫാറ്റി ലിവർ ഉള്ള ആളുകൾ ദിവസം മൂന്ന് ആപ്പിൾ വരെ കഴിക്കണം. മൂന്ന് നേരവും ഭക്ഷണത്തിന് മുൻപ് ഓരോ ആപ്പിൾ കഴിക്കാം. അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗർ വെറും വയറ്റിൽ 20-40 മില്ലി നേർപ്പിച്ച് കുടിക്കുക.


ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചത്; മ​ഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം


ബീറ്റ്റൂട്ട്, കാരറ്റ്: ബീറ്റ്റൂട്ട് വിറ്റാമിൻ സി സമ്പന്നമാണ്. ഇത് കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന കാരറ്റ് കരൾ രോഗത്തെ തടയാനും കരളിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഒരു ഇടത്തരം ബീറ്റ്റൂട്ട് അല്ലെങ്കിൽ ഒരു ഇടത്തരം കാരറ്റ് ഭക്ഷണത്തിന് മുമ്പ് സാലഡ് ആയി കഴിക്കുന്നത് നല്ലതാണ്.


പച്ച പച്ചക്കറികൾ: ഉയർന്ന ക്ലോറോഫിൽ, ശരീരത്തിന് ആവശ്യമായ ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ പച്ച പച്ചക്കറികൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ചീര, ഗ്രീൻ പീസ്, വെണ്ടക്ക, കെയ്ൽ, ബ്രോക്കോളി, കോളിഫ്‌ളവർ, ചീര മുതലായ ആരോഗ്യകരമായ ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.