ഡെങ്കിപ്പനിയും എലിപ്പനിയും പടർന്നേക്കും; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
പകർച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും നിർദേശം
സംസ്ഥാനത്ത് ഡെങ്കിപ്പനി,എലിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലകൾ കൂടുതൽ ശക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശം. പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്നത് മുൻപ് തന്നെ പ്രവർത്തിച്ച് തുടങ്ങണം . ജല ജന്തുജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കും.
പകർച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും നിർദേശം.കഴിഞ്ഞ വർഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്തത് . ഡെങ്കിപ്പനി കൂടുതൽ തിരുവനന്തപുരം ജില്ലയിലും എലിപ്പനി കൂടുതൽ എറണാകുളം ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തത് . ഈ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും നിർദേശം നൽകി .
കോവിഡിനോടൊപ്പം നോൺ കോവിഡ് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു . മലേറിയ,മന്ത് തുടങ്ങിയ രോഗങ്ങളുടെ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കും .
മലിനജലവുമായി സമ്പർക്കമുള്ളവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം . മണ്ണുമായി സമ്പർക്കത്തിൽ വരുന്നവരിലും എലിപ്പനി കണ്ടുവരുന്നതിനാൽ ഇവരും ശ്രദ്ധിക്കണം.വരുന്ന 5 മാസം പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കണം .
കോർപ്പറേഷൻ,മുൻസിപ്പാലിറ്റി മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . നിർമാണ കേന്ദ്രങ്ങൾ,വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ,വീട്ടിനകത്തെ ചെടിച്ചട്ടികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം . നിപ വരാതിരിക്കാനുള്ള പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA