Fennel Milk Health Benefits: ഭാരതത്തിൽ പാലിന്റെ ഉൽപാദനവും ഉപയോഗവും വളരെ കൂടുതലാണ്. പാല് കുടിക്കുന്നത് കൊണ്ട് നമുക്ക് എത്രത്തോളം പ്രയോജനം ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. പാൽ സമ്പൂർണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുന്നു കാരണം പാലിൽ  നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പാലിനൊപ്പം ചില കാര്യങ്ങൾ കലർത്തി കുടിക്കുന്നത് കൊണ്ട് അതിന്റെ ഗുണങ്ങൾ ഇരട്ടിയാകും എന്നാണ് പറയുന്നത്.  അതിൽ ഒന്നാണ് പെരുംജീരകം. പെരുംജീരകം പാലിൽ കലർത്തി കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്നാണ് ഡയറ്റീഷ്യൻമാർ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അറിയാം മുരിങ്ങയിലയുടെ അത്ഭുതകരമായ ഗുണങ്ങൾ! കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം


നമ്മുടെ അടുക്കളയിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു കുറവുമില്ല എന്നത് വലിയൊരു സത്യമാണ്.  ഇതിൽ മിക്ക സുഗന്ധവ്യഞ്ജനങ്ങളും ഔഷധഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പാലിൽ മഞ്ഞൾപ്പൊടി കലർത്തി നിങ്ങൾ പലതവണ കുടിച്ചിട്ടുണ്ടാകും അല്ലെ എന്നാൽ പാലിൽ പെരുംജീരകം ചേർത്ത് നിങ്ങൾ എപ്പോഴെങ്കിലും കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.  പെരുംജീരകം പലപ്പോഴും നാം മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ പാലിൽ ഇത് ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.


Also Read: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!


പെരുംജീരകവും പാലും ചേർത്ത് കുടിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of drinking with milk and spices)


1. എല്ലുകളുടെ ബലഹീനത മാറും (The weakness of the bones will go away)


പെരുംജീരകത്തിൽ മഗ്നീഷ്യം, കാൽസ്യം, മാംഗനീസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  ഇത് പാലിൽ ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ എല്ലുകൾ ശക്തമാകുന്നതിനും അതിലൂടെ ശരീരത്തിന്റെ ബലഹീനത മാറുകയും ചെയ്യുന്നു. ഈ പാനീയം നമ്മുടെ പല്ലുകളെ ശക്തമാക്കുന്നതിനും സഹായിക്കും.


2. ദഹനം മെച്ചപ്പെടും (Digestion will be better)


നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവണം അതായത് ആളുകൾ ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത്.  അത് ദഹനത്തിന് നല്ലതാണ്.   പെരുംജീരകം പാലിൽ കലർത്തി കുടിക്കുന്നതിലൂടെ ദഹനം മാത്രമല്ല വയറ്റിലെ മറ്റ് പ്രശ്‌നങ്ങളും മാറിക്കിട്ടും.


Also Read: ഈ പഴങ്ങളുടെ 'കുരു' ഓർമ്മിക്കാതെപോലും കഴിക്കരുത്, ബുദ്ധിമുട്ടുണ്ടാകും!


ഇതെങ്ങനെ തയ്യാറാക്കാം? (How to prepare this)


ഇത് തയ്യാറാക്കാൻ ആദ്യം പാൽ വൃത്തിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിൽ ഒന്നോ രണ്ടോ സ്പൂൺ പെരുംജീരകം ചേർക്കുക എന്നിട്ട് കുറച്ച് സമയം ചൂടാക്കുക. പാലിൽ നിന്നും സുഗന്ധം വരാൻ തുടങ്ങുമ്പോൾ അതിനെ ഗ്യാസിൽ നിന്നും മാറ്റുക.  ഇതിന്റെ രുചി കൂട്ടാൻ നിങ്ങൾക്ക് ഏലക്കായും ചേർക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.