Memory Problems: ഈ അഞ്ച് കാര്യങ്ങൾ വാർധക്യത്തിന് മുൻപേ നിങ്ങളെ ഓർമ്മ തകരാറുകളിലേക്ക് നയിച്ചേക്കാം
Memory Loss: ഓർമ്മക്കുറവ് വാർധക്യത്തിന്റെ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. പക്ഷേ, ചില ആളുകൾക്ക് വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം.
ആളുകൾ പ്രായമാകുമ്പോൾ തലച്ചോറിന്റെ ശക്തിക്ഷയിക്കുകയും വാർധക്യത്തിൽ പലവിധത്തിലുള്ള വൈജ്ഞാനിക തകർച്ചകളും നേരിടുകയും ചെയ്യും. വാർധക്യത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ഓർമ്മക്കുറവ്. ഇത് വാർധക്യത്തിന്റെ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. പക്ഷേ, ചില ആളുകൾക്ക് വളരെ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഓർമ്മക്കുറവിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം. വാർധക്യത്തിന് മുൻപ് തന്നെ ഓർമ്മക്കുറവിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വിഷാദം: വിഷാദരോഗത്തെ വൈജ്ഞാനിക പ്രശ്നങ്ങളുടെ പ്രധാന കാരണമായി വിലയിരുത്താവുന്നതാണ്. വിഷാദരോഗം ബാധിച്ച ഒരു വ്യക്തിക്ക് മറ്റുള്ളവരേക്കാൾ വേഗത്തിൽ വൈജ്ഞാനിക തകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇത് തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയും ഡിമെൻഷ്യയിലേക്ക് വളരെ വേഗത്തിൽ എത്തിക്കുകയും ചെയ്യും.
ALSO READ: Cucumber: ശൈത്യകാലത്ത് വെള്ളരിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമോ? അറിയാം ഇക്കാര്യങ്ങൾ
രക്തസമ്മർദ്ദം: ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് രക്തസമ്മർദ്ദമില്ലാത്തവരെ അപേക്ഷിച്ച് ഓർമ്മപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മർദ്ദം ഉള്ളവർക്ക് വേഗത്തിൽ വൈജ്ഞാനിക തകർച്ച ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുണ്ട്.
പൊണ്ണത്തടി: ഗവേഷകർ പറയുന്നതനുസരിച്ച്, പൊണ്ണത്തടി കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ദീർഘകാലം പൊണ്ണത്തടിയുള്ളവരായി തുടരുന്നത് നമ്മുടെ വൈജ്ഞാനിക പ്രവർത്തനം, ശ്രദ്ധ, എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നുവെന്നാണ്.
ALSO READ: Plum Health Benefits: ആരോഗ്യ ഗുണങ്ങൾ സമ്പന്നമാണ് ഈ സ്വാദിഷ്ടമായ പഴം; അറിയാം പ്ലമ്മിന്റെ ഗുണങ്ങൾ
പുകവലി: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുകവലി ഒരു അപകട ഘടകമാണ്, ഇത് വൈജ്ഞാനിക വൈകല്യത്തിനും ഡിമെൻഷ്യയ്ക്കും സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
വ്യായാമത്തിന്റെ അഭാവം: വ്യായാമമില്ലായ്മയും ശരിയായ ഭക്ഷണക്രമമില്ലായ്മയും ഉൾപ്പെടെയുള്ള അനാരോഗ്യകരമായ ജീവിത ശൈലി നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. വ്യായാമത്തിന്റെ അഭാവം വേഗത്തിൽ ഓർമ്മക്കുറവിലേക്ക് നയിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...