മുടി കൊഴിച്ചിലുണ്ടോ, വിഷമിക്കേണ്ട ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി
ഭക്ഷണത്തിലൂടെ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ നമുക്ക് സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്ുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
മുടികൊഴിച്ചിൽ ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ആണുങ്ങളും പെണ്ണുങ്ങളും ഈ ഒരു പ്രശ്നം നേരിടുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് നമ്മുടെ കൊഴിയാം. തലയിൽ താരൻ ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ കൂടും. എപ്പോഴും വീട്ടിൽ തന്നെ നിൽക്കുന്നവരല്ല നമ്മൾ. പലയിടങ്ങളിൽ പോകുന്നവരാണ്. അപ്പോൾ ചിലയിടങ്ങളിലെ വെള്ളം നമ്മുടെ മുടിക്ക് ദോഷം ചെയ്യും. അങ്ങനെയും മുടി കൊഴിയാം. പിന്നെ ഒരാൾക്ക് ജീവിതത്തിലുണ്ടാകുന്ന സമ്മർദം, ജലി സമ്മർദം തുടങ്ങിയവയൊക്കെ ഇതിന് കാരണമാകുന്ന ഘടകങ്ങളാണ്. കോവിഡ് വന്നവർക്കും മുടി കൊഴിച്ചിലുണ്ടാകുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഭക്ഷണത്തിലൂടെ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ നമുക്ക് സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്ുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഏതൊക്കെയാണ് നിങ്ങൾ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്ന് നോക്കാം...
1. ഭക്ഷണകാര്യം നോക്കുമ്പോൾ ഇലക്കറികളാണ് ഏറ്റവും പ്രധാനം. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മാത്രമല്ല തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
2. മുട്ടയാണ് മുടിയുടെ ആരോഗ്യത്തിന് മറ്റൊരു മികച്ച ഭക്ഷണം. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രോട്ടീന്‍ ഘടകം മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി കരുത്തോടെ വളരാനും മുട്ട കഴിക്കുന്നതിലൂടെ സാധിക്കുന്നു.
3. ഡയറ്റില്‍ പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. പയറു വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.
4. ഡയറ്റില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ മുടി വളർച്ചയ്ക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. സെലിനിയം, പ്രോട്ടീൻ, വിറ്റാമിൻ ഡി 3, മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് പോഷകങ്ങളും മത്സ്യത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...