Food And Headache: ഈ ഏഴ് ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും
Headache: ചില ആളുകൾക്ക് ചില ഭക്ഷണങ്ങളോ മധുരപലഹാരങ്ങളോ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോ കഴിച്ചതിനുശേഷം തലവേദന ഉണ്ടാകുന്നതായി കാണപ്പെടുന്നു.
ഭൂരിഭാഗം പേർക്കും ഇടയ്ക്കിടെയുണ്ടാകുന്ന സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ് തലവേദന. ചിലർക്ക് വിട്ടുമാറാത്ത തലവേദന അനുഭവപ്പെടാറുണ്ട്. തലവേദനയുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. എന്നാൽ, ചില ആളുകൾക്ക് ചില ഭക്ഷണങ്ങളോ മധുരപലഹാരങ്ങളോ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോ കഴിച്ചതിനുശേഷം തലവേദന ഉണ്ടാകുന്നതായി കാണപ്പെടുന്നു.
“ചില സമയങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ, ചില മണങ്ങൾ, പ്രകാശമാനമായ ലൈറ്റുകൾ, ആർത്തവം എന്നിവയും തലവേദന സൃഷ്ടിക്കുന്നു. ഈ ഘടകങ്ങളിൽ പലതും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ ഭക്ഷണം മൂലം ഉണ്ടാകുന്ന തലവേദന നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾക്ക് നിയന്ത്രണം വരുത്താൻ സാധിക്കും. തലവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1- റെഡ് വൈൻ: റെഡ് വൈൻ കുടിക്കുന്നതിന്റെ അളവിനെ ആശ്രയിച്ചാണ് ഇത് തലവേദനയ്ക്ക് കാരണാകുമോയെന്ന് മനസ്സിലാകുന്നത്. ചിലപ്പോൾ അമിതമായി റെഡ് വൈൻ കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.
2- ചീസ്: ചീസ് കഴിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്ന ടൈറാമിൻ ശരീരത്തിലേക്കെത്തുന്നതിനാൽ ഇത് ചില ആളുകൾക്ക് തലവേദനയിലേക്ക് നയിച്ചേക്കാം.
3- ചോക്ലേറ്റ്: ചോക്ലേറ്റിൽ കഫീൻ, ടൈറാമിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാണമാകുമെന്ന് കരുതപ്പെടുന്നു.
4- പാൽ: ചിലർക്ക് പാലും പാൽ ഉത്പന്നങ്ങളും കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. ലാക്ടോസ് അലർജി ഉള്ളവർക്ക് പാലും പാൽ ഉത്പന്നങ്ങളും കഴിക്കുന്നതും തീർച്ചയായും ആരോഗ്യാവസ്ഥയ്ക്ക് വിപരീത ഫലം ഉണ്ടാക്കും.
5- സിട്രസ് പഴങ്ങൾ: തലവേദനയ്ക്ക് കാരണമാകുന്ന ഒക്ടോപമൈൻ എന്ന പദാർത്ഥം സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, മുന്തിരി എന്നിവ കഴിക്കുന്നത് ചിലരിൽ തലവേദനയുണ്ടാക്കും.
6- മധുരപലഹാരങ്ങൾ: മധുരപലഹാരങ്ങളിൽ കൃത്രിമ മധുരം ചേർക്കുന്നതിനാൽ അവയിൽ അസ്പാർട്ടേം അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമിൻ അളവ് കുറയ്ക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.
7- മറ്റുള്ള ഭക്ഷണങ്ങൾ: കാബേജ്, വഴുതന, ക്യൂർഡ് മീറ്റ്സ്, ടിന്നിലടച്ച മത്സ്യം, നിലക്കടല എന്നിവയും ചിലർക്ക് തലവേദനയുണ്ടാക്കുന്ന വിവിധ ഭക്ഷണങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...