ഭക്ഷണം കഴിച്ച് ആരോഗ്യം വീണ്ടെടുക്കാം, ഭക്ഷണ ക്രമീകരണത്തിന് 6 ടിപ്പുകൾ
Food Eating Tips: വയർ നിറഞ്ഞിരുന്നാലും പ്രലോഭനത്തിന് വിധേയമായി വീണ്ടും ഭക്ഷണം കഴിക്കുന്നവരും ഉണ്ട്. എന്നാൽ അമിതമായി ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വിപരീത മാറ്റങ്ങളാണ് സൃഷ്ടിക്കുക.
നല്ല മൊരിഞ്ഞ പൊറോട്ടയും ബീഫും, അല്ലെങ്കിൽ നല്ല ചൂട് ബിരിയാണി, അതുമല്ലെങ്കിൽ സ്വാദിഷ്ടമായ ബർഗർ കഴിച്ചാലോ? ഇതൊക്കെ കേൾക്കുമ്പോൾ ആർക്കാണ് ഒന്ന് കഴിക്കാൻ തോന്നാത്തത്. ചില സന്ദർഭങ്ങളിൽ നിയന്ത്രണം നിഷ്ടപ്പെട്ട് കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടാവും. വയർ നിറഞ്ഞിരുന്നാലും പ്രലോഭനത്തിന് വിധേയമായി വീണ്ടും ഭക്ഷണം കഴിക്കുന്നവരും ഉണ്ട്. എന്നാൽ അമിതമായി ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വിപരീത മാറ്റങ്ങളാണ് സൃഷ്ടിക്കുക.
ഭക്ഷണം കൃത്യമായ അളവിൽ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിന് ചില കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മനസിലാക്കിയാൽ ഭക്ഷണ ക്രമീകരണം വളരെ എളുപ്പമായി ചെയ്യാം.
1. തിരക്ക് കൂട്ടരുത്.
ഭക്ഷണം കഴിക്കുമ്പോൾ സമയമെടുത്ത് കഴിക്കാൻ ശ്രമിക്കുക. തിടുക്കത്തിൽ വിഴുങ്ങുന്നതിനു പകരം സാവകാശം ചവച്ചരച്ച് കഴിക്കുക. ഇത് ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
2. ഫോൺ മാറ്റി വെക്കുക.
അമിതമായ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭക്ഷണം കഴിക്കുമ്പോഴും ഫോണിൽ നോക്കുന്നത്. അതിനു പകരം ഫോൺ മാറ്റി വെച്ച് ഭക്ഷണം കഴിക്കുക. ഇത് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സഹായിക്കും.
3. നിശബ്ദമായി ഭക്ഷണം കഴിക്കുക.
വലിയ ചർച്ചകൾക്ക് വേദിയാവുന്നത് പലപ്പോഴും നമ്മുടെ തീൻ മേശകളാണ്. എന്നാൽ അത്തരം സംസാരങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഒഴിവാക്കുക. പകരം നിശബ്ദമായ ഏതെങ്കിലും സ്ഥലത്ത് വെച്ച് കഴിക്കുക.
4. ഭക്ഷണം നിങ്ങളെ സംതൃപ്തിപ്പെടുത്തുന്നുണ്ടോ
ഓരോ ഭക്ഷണവും വ്യത്യസ്തമാണ്. അതിന്റെ രുചി കൊണ്ടും, നിറം കൊണ്ടും രൂപം കൊണ്ടും ഓരോ ഭക്ഷണവും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടാവുന്ന അനുഭൂതി എന്താണെന്ന് ആലോചിക്കാൻ ശ്രമിക്കുക. അത് നിങ്ങളുടെ ആസ്വാദനത്തെ സ്വാധീനിക്കും.
5. അനാവശ്യമായി ഭക്ഷണം കഴിക്കരുത്.
നിങ്ങളുടെ വയർ നിറഞ്ഞിരിക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുക. ചിലപ്പോൾ അത് നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാവാം. പക്ഷേ ഇത്തരത്തിൽ കഴിച്ചാൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.
6. എന്തിനാണ് ഭക്ഷണം കഴിക്കുന്നത്?
വളരെ സുപ്രധാന ചോദ്യമാണിത്. നിങ്ങൾക്ക് വിശക്കുമ്പോഴാണോ ഭക്ഷണം കഴിക്കുന്നത്? അതോ രുചികരമായതു കൊണ്ടാണോ?. ആഹാര കാര്യത്തിൽ രുചിയിടം തേടി പോവുന്നതിനു പകരം അവ പോഷകപ്രദമാണോ അല്ലയോ എന്ന് പരിശോധിക്കുക. ഒപ്പം ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...