കരളിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന മികച്ച ഭക്ഷണങ്ങൾ: ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിക്കുന്ന ആന്തരികാവയവമാണ് കരൾ. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ രക്തത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് വരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന അവയവമാണ് കരൾ. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കായി വിറ്റാമിനുകൾ സംഭരിക്കുന്നതും കരളിന്റെ ജോലിയാണ്. കരൾ നമ്മൾ കഴിക്കുന്നതെല്ലാം ശുദ്ധീകരിക്കുന്നു. അതിനാൽ കരൾ ആരോ​ഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. കരളിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സമീകൃത ആഹാരം കഴിക്കണം. കരളിനെ ശുദ്ധീകരിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കരളിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കരളിനെ ശുദ്ധീകരിക്കുന്ന അഞ്ച് പ്രകൃതിദത്ത ഭക്ഷണങ്ങൾ:


വീറ്റ് ഗ്രാസ്: വീറ്റ് ​ഗ്രാസിൽ ക്ലോറോഫിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. 70 ശതമാനം ക്ലോറോഫിൽ (ഹരിതകം) ആണ് വീറ്റ് ​ഗ്രാസിൽ ഉള്ളത്. വിഷ പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിനും കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്നതിനും വീറ്റ് ​ഗ്രാസ് മികച്ചതാണ്.


ALSO READ: Mediterranean diet: എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്? ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന ഈ ഡയറ്റിനെക്കുറിച്ച് അറിയാം


ബീറ്റ്റൂട്ട് ജ്യൂസ്: ഇത് നൈട്രേറ്റുകളുടെയും ആന്റി ഓക്സിഡൻറുകളുടെയും മികച്ച ഉറവിടമാണ്. ഇത് കരളിലെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.


മുന്തിരി: മുന്തിരിയിൽ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. റെസ്വെരാട്രോൾ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.


ക്രൂസിഫറസ് പച്ചക്കറികൾ: ബ്രോക്കോളി ഉൾപ്പെടെയുള്ള  പച്ചക്കറികൾ കരളിലെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കാനും കരളിനെ വിവിധ രോ​ഗങ്ങളിൽ നിന്ന് ചെറുക്കാനും സഹായിക്കുന്നു.


ALSO READ: Benefits Of Cabbage: ശൈത്യകാലത്ത് കാബേജ് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ ഇതാണ്


വാൽനട്ട്: ഫാറ്റി ലിവർ രോഗം കുറയ്ക്കാൻ വാൽനട്ട് വളരെ ഗുണം ചെയ്യും. ഉയർന്ന ആന്റിഓക്‌സിഡന്റും ഫാറ്റി ആസിഡും ഉള്ളതിനാലാണ് ഇത്. വാൽനട്ടിൽ ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകളും പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.