ഓസ്റ്റിയോപൊറോസിസ് തടയാൻ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ
ഒടിവുകൾക്കും മറ്റ് പരിക്കുകൾക്കും വിധേയമാകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്
അസ്ഥികളുടെ ബലം ദുർബലമാവുകയും ഒടിവുകൾക്കും മറ്റ് പരിക്കുകൾക്കും വിധേയമാകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ പൊതുവെ പ്രത്യക്ഷത്തിൽ അറിയപ്പെടാത്ത ഓസ്റ്റിയോപൊറോസിസ് എന്ന ഈ അസുഖം താഴെ വീണു പരിക്കേൽക്കുമ്പോഴാണ് പലർക്കും ഉണ്ടെന്ന് മിക്കവരും തിരിച്ചറിയുന്നത്. പ്രായം, ഹോർമോണിലെ ഏറ്റക്കുറച്ചിലുകൾ, വൈറ്റമിൻ ഡിയുടെ കുറവ്, വൈകാരിക സമ്മർദ്ദം, വ്യായാമക്കുറവ്, കടുത്ത പോഷകക്കുറവ്, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയാണ് ഓസ്റ്റിയോപൊറോസിസിന് കാരണമാകാൻ സാധ്യത.
നിങ്ങളുടെ സ്ഥിരം ഭക്ഷണത്തിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ഓസ്റ്റിയോപൊറോസിസ് തടയാനുള്ള എളുപ്പവഴിയാണ്. പാൽ, തൈര്, ചീസ്, പനീർ, ചീര എന്നിവ കഴിക്കുന്നതും എല്ലുകളെ ശക്തിപ്പെടുത്തും. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ക്ഷാര സ്വഭാവം വർദ്ധിക്കും. എല്ലുകളെ കാൽസ്യം ആഗിരണം ചെയ്യാൻ ഭക്ഷ്യവസ്തുക്കളിലുള്ള ഈ ആൽക്കലൈൻ സഹായിക്കുന്നു. അതേസമയം, മാംസം, മധുരപലഹാരങ്ങൾ തുടങ്ങിയ അസിഡിറ്റി ഭക്ഷണങ്ങൾ അസ്ഥികളിൽ നിന്ന് കാൽസ്യം നീക്കം ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എല്ലുകളുടെ ബലത്തിന് ആവശ്യമായ വിറ്റാമിൻ ഡി സൂര്യപ്രകാശം, പാൽ, മുട്ടയുടെ മഞ്ഞക്കരു, കടൽ ഭക്ഷണം, കരൾ എന്നിവയിൽ നിന്നും ലഭിക്കുന്നതാണ്.
ഓസ്റ്റിയോപൊറോസിസ് തടയാൻ ഈ ഭക്ഷണ സാധനങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്:
ഉപ്പ്
ഭക്ഷണത്തിൽ വളരെയധികം ഉപ്പ് ഉപയോഗിക്കുന്നത് എല്ലുകളിൽ നിന്ന് കാൽസ്യം നഷ്ടപ്പെടാൻ ഇടയാക്കും. കടയിൽ നിന്ന് വാങ്ങുന്ന സംസ്കരിച്ച ഭക്ഷണത്തിൽ ഉപ്പ് നിറയ്ക്കുന്നു. അച്ചാർ, പപ്പടം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലും ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഉപയോഗിക്കാത്തതാണ് നല്ലത്.
കാർബണേറ്റഡ് പാനീയങ്ങൾ
ഇത്തരം പാനീയങ്ങളിലെ ഫോസ്‌ഫോറിക് ആസിഡ് മൂത്രത്തിലൂടെ കാൽസ്യത്തെ ഇല്ലാതാക്കും.
കഫീൻ
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ എല്ലുകളിലെ കാൽസ്യത്തെ ഇല്ലാതാക്കും. അതിനാൽ, ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് ആരോഗ്യകരമല്ല. മദ്യം, മാംസം, പഞ്ചസാര എന്നിവയും കാൽസ്യം കുറയാൻ കാരണമാകുന്ന വസ്തുക്കളാണ്.
ഓസ്റ്റിയോപൊറോസിസ് സാധ്യത എങ്ങനെ കുറയ്ക്കാം
ആഴ്ചയിൽ മൂന്ന് തവണയെങ്കിലും 20 മിനിറ്റ് സൂര്യപ്രകാശത്തിൽ നിൽക്കുകയും ദിവസവും നടക്കുകയും ചെയ്യുന്നത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...