അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയിൽ ക്യാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. നമ്മുടെ നാട്ടിൽ ക്യാൻസർ വർധിച്ചു വരുന്നതിന് പല കാരണങ്ങളുണ്ട്. പാശ്ചാത്യ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ഫുഡ് അഡിറ്റീവുകൾ, മാംസത്തിന്റെയും മറ്റ് ഭക്ഷണങ്ങളുടെയും പതിവ് ഉപഭോഗം എന്നിവ ഇതിന് പ്രധാന കാരണങ്ങളാണ്. ഇവ മൂലം മലബന്ധം, ദഹനക്കേട്, അനാവശ്യ കൊഴുപ്പ് അടിഞ്ഞുകൂടൽ തുടങ്ങി നിരവധി പ്രത്യാഘാതങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. ഇവ മാത്രമല്ല ശരീരത്തിന് കാര്യമായ ജോലി നൽകാത്തതും ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ


നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ക്യാൻസർ എന്ന മഹാമാരിയിൽ നിന്നും ഒരു പരിധിവരെ അകന്നു നിൽക്കാം. പ്രധാനമായും നമ്മൾ പിന്തുടരുന്ന ഭക്ഷണക്രമം. സംസ്കരിച്ച മാംസം, മദ്യം തുടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. അമേരിക്കയിലെ ക്യാൻസർ കേസുകളിൽ 45 ശതമാനവും അമിതഭാരവും വ്യായാമക്കുറവും മുതലായ കാരണങ്ങളാലാണെന്ന് പഠനം കണ്ടെത്തി. പ്രോസസ്സ് ചെയ്ത ചില ഫാസ്റ്റ് ഫുഡുകൾ ക്യാൻസറിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. വേൾഡ് ഹെൽത്ത് സെന്റർ സംസ്കരിച്ച ചുവന്ന മാംസ ഭക്ഷണങ്ങളെ "കാർസിനോജെനിക് വസ്തുക്കളുടെ" വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണിത്


 സംസ്കരിച്ച മാംസം


ഹോട്ട് ഡോഗ്, ബേക്കൺ, കോൺഡ് ബീഫ് മുതലായവ സംസ്കരിച്ച മാംസങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താം. ഈ മാംസത്തിന്റെ നിർമ്മാണ പ്രക്രിയയിൽ പലപ്പോഴും നൈട്രൈറ്റുകൾ ഉൾപ്പെടുന്നു, ഇത് ശരീരത്തിൽ ക്യാൻസർ കോശങ്ങൾ വളരുന്നതിന് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിന്റെ ദോഷകരമായ ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു.


ALSO READ: സ്ട്രെസ്സ് കൂടുതൽ ആണോ..? ഭക്ഷണത്തിൽ ഇങ്ങനെ ഒരു മാറ്റം വരുത്തി നോക്കൂ


 സംസ്കരിച്ച ഭക്ഷണങ്ങൾ


പാക്ക് ചെയ്ത ഭക്ഷണങ്ങൾ സംസ്കരിച്ച ഭക്ഷണങ്ങളുടെ വിഭാഗത്തിൽ പെടുന്നു. ചിപ്‌സ്, ബിസ്‌ക്കറ്റ്, മധുരമുള്ള ഭക്ഷണങ്ങൾ, സോഡ, ചോക്ലേറ്റുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത് തയ്യാറാക്കുമ്പോൾ, സ്വാദ് വർദ്ദിക്കുന്നതിനായി പല അസംസ്കൃത വസ്തുക്കളും ചേർക്കുന്നു. കൂടാതെ നിറത്തിന് ചില ആസിഡുകൾ, രുചിക്കായി ചില രാസവസ്തുക്കൾ, ഭക്ഷണം കേടാകാതിരിക്കാൻ മറ്റ് ചില രാസവസ്തുക്കൾ എന്നിങ്ങനെ പലതും.  നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ ഇല്ല. ഇത് ശരീരഭാരം വർദ്ധിപ്പിക്കുക മാത്രമല്ല ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 


ശരീരത്തിന് ഗുണകരമായ ചില കാര്യങ്ങൾ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് ഉൾപ്പെടുന്നതിലൂടെ, ക്യാൻസറിന്റെ പ്രത്യാഘാതങ്ങൾ നമുക്ക് ഒഴിവാക്കാം. നിങ്ങൾക്ക് പുകവലിയോ മദ്യപാനമോ ശീലമുണ്ടെങ്കിൽ, അത്തരം ശീലങ്ങൾ നിങ്ങൾക്ക് നിർത്താം. നിങ്ങൾ പച്ചക്കറികളും പഴങ്ങളും കഴിക്കുകയാണെങ്കിൽ, നല്ല കൊഴുപ്പുകളും വിറ്റാമിനുകളും മാത്രമേ ശരീരത്തിൽ നിലനിൽക്കൂ. ദിവസവും വ്യായാമം ചെയ്യുന്നത് അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കൂട്ടാനും സഹായിക്കും. നിങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്രേമിയാണെങ്കിൽ അത് ഒഴിവാക്കി ആരോഗ്യകരമായ സ്നാക്ക്സ് പ്രേമിയാകാം. നമ്മുടെ ജീവിതത്തിൽ നാം വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.