കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
കൊളസ്ട്രോൾ നിയന്ത്രിക്കാൻ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാൽനട്ട്, ബദാം, നിലക്കടല തുടങ്ങിയ നട്‌സ് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാം.
രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നിവയാണിത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത് തടയുകയും ഈ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതുമൂലം പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
അതേസമയം, നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ എച്ച്ഡിഎൽ ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് മനസിലാക്കിയിരിക്കണം. അത്തരം 5 ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം.
കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാൽനട്ട്, ബദാം, നിലക്കടല തുടങ്ങിയ നട്‌സ് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാം.
ആപ്പിൾ, സ്ട്രോബറി, മുന്തിരിങ്ങ തുടങ്ങിയ ഫ്രൂട്ട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സോയാബീനും വളരെയധികം സഹായിക്കുന്നു. ഇതിനായി സോയാബീൻ വിത്തിനൊപ്പം ടോഫു അല്ലെങ്കിൽ സോയാ മിൽക്ക് പോലുള്ളവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഓട്‌സിന്റെ പങ്കും വളരെ വലുതാണ്. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഓട്സ് ചേർക്കുന്നത് നല്ലതാണ്.
നിങ്ങളുടെ ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്താം. പയർവർഗ്ഗങ്ങളിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...