അവോക്കാഡോയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. ഇവയിൽ ഫൈബർ, ആരോ​ഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദഹനം മികച്ചതാക്കാനും ​ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. തലച്ചോറിന്റെ ആരോ​ഗ്യത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും അവോക്കാഡോ ​ഗുണങ്ങൾ നൽകുന്നു. അവോക്കാഡോ പോഷക സമ്പുഷ്ടമാണെങ്കിലും അവോക്കാഡോയ്ക്ക് ഒപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളും ഉണ്ട്.


അവോക്കാഡോയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ അവോക്കാഡോയ്ക്ക് ഒപ്പം കഴിക്കരുത്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിലെ സോഡിയം ഇതിനൊപ്പം ചേരുമ്പോൾ ഇലക്ട്രോലൈറ്റ് ബാലൻസ് നഷ്ടപ്പെടുകയും ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.


ALSO READ: ഉപ്പ് വേണം, അമിതമാകരുത്; ചെറുതല്ല പ്രശ്നങ്ങൾ


പാൽ ഉത്പന്നങ്ങൾ അവോക്കാഡോയ്ക്ക് ഒപ്പം കഴിക്കരുത്. പാലിലും പാൽ ഉത്പന്നങ്ങളിലും കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവോക്കാഡോയിൽ ആരോ​ഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ രണ്ടും ചേരുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അവോക്കാഡോയ്ക്ക് ഒപ്പം ഓറഞ്ച്, മുന്തിരി പോലുള്ള അസിഡിക് പഴങ്ങൾ കഴിക്കുന്നതും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.


അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും അവോക്കാഡോയ്ക്ക് ഒപ്പം കഴിക്കരുത്. അവോക്കാഡോയിൽ പഞ്ചസാര കുറവാണ്. അതിനാൽ ഇവ ഉചിതമായ കോമ്പിനേഷൻ അല്ല. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അവോക്കാഡോയുമായി ചേർത്ത് കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിയാൻ സാധ്യതയുണ്ട്. അതിനാൽ അവോക്കാഡോയ്ക്ക് ഒപ്പം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉചിതമല്ല.


ALSO READ: മഴക്കാലത്ത് തൊണ്ടവേദന വില്ലനാകുന്നോ? വീട്ടിൽ തന്നെ തയ്യാറാക്കാം ഈ പാനീയങ്ങൾ, രോ​ഗശമനത്തിന് മികച്ചത്


അവോക്കാഡോയിൽ ആരോ​ഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോ​ഗ്യകരമായ കൊഴുപ്പ് ഇവയ്ക്കൊപ്പം ശരീരത്തിൽ എത്തുന്നത് നല്ലതല്ല. എരിവുള്ള ഭക്ഷണങ്ങൾ അവോക്കാഡോയ്ക്ക് ഒപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അവോക്കാഡോ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുമെങ്കിലും ഈ ഭക്ഷണങ്ങൾക്കൊപ്പം ഇവ കഴിക്കാതിരിക്കാൻ ശ്രമിക്കുക.


Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.