ചർമ്മം എപ്പോഴും ചെറുപ്പവും തിളക്കവും മൃദുവും ആയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഈ പഴങ്ങൾ ദിവസവും കഴിക്കുകയും ഒപ്പം ചർമ്മ സംരക്ഷണ ദിനചര്യയിൽ ഇവയുടെ തൊലികളും ഉൾപ്പെടുത്തുക. രുചിയിൽ മാത്രമല്ല, ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ചില പഴങ്ങളുണ്ട്. ഈ പഴങ്ങളുടെ തൊലികൾക്ക് നിങ്ങളുടെ മുഖത്തിന്റെ ഭംഗി കൂടി കൂട്ടാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓറഞ്ച്


വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.  ശരീരത്തിലെ ജലാംശം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതുകൂടാതെ ഓറഞ്ച് തൊലി മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. തൊലിയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.


വാഴപ്പഴം


വാഴപ്പഴത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം എന്നാൽ ഇന്ന് അതിന്റെ തൊലിയുടെ ഗുണങ്ങൾ പലതാണ്. പാകമായ നേന്ത്രപ്പഴം  തൊലി നീക്കി കഴിക്കുക, തൊലി നന്നായി പൊടിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തും കൈകളിലും പുരട്ടുക. കുറച്ച് സമയത്തിന് ശേഷം, ഈ പേസ്റ്റ് ഉണങ്ങുമ്പോൾ, ചെറുചൂടുള്ള വെള്ളത്തിൽ ഇത് വൃത്തിയാക്കുക, നേരിയ കൈകൊണ്ട് മസാജ് ചെയ്യുക. ഇത് തുടർച്ചയായി ചെയ്യുന്നതിലൂടെ, നിങ്ങളുടെ ചർമ്മം മൃദുവും  തിളക്കവുമുള്ളതായി നിലനിൽക്കും. വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ തൊലിയിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. അതുകൊണ്ട് തന്നെ മുഖത്തിന്റെയും ചർമ്മത്തിന്റെയും സൗന്ദര്യം നേന്ത്രപ്പഴം കൊണ്ട് വർധിപ്പിക്കാം.


പപ്പായ 


പപ്പായ  കഴിക്കുന്നത് ഗുണകരമാണ്, തൊലിയിൽ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. പപ്പൈൻ എന്ന പ്രകൃതിദത്ത എൻസൈം പപ്പായ തൊലിയിലുണ്ട്. ഈ എൻസൈം ചർമ്മത്തിൽ നിന്ന് നശിച്ചതും കേടായതുമായ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. പുതിയതും ആരോഗ്യകരവുമായ കോശങ്ങളുടെ രൂപീകരണത്തെയും ഇത് പ്രോത്സാഹിപ്പിക്കും. പപ്പായയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നത് വഴി പാടുകൾ ക്രമേണ അപ്രത്യക്ഷമാവുകയും ചർമ്മത്തിന് മൃദുത്വവും തിളക്കവും ലഭിക്കുകയും ചെയ്യും. പപ്പായ തൊലി സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. അതുകൊണ്ട് തന്നെ പപ്പായ കഴിക്കുന്നതിനൊപ്പം അതിന്റെ തൊലിയും പ്രയോജനപ്പെടുത്താം.


ആപ്പിൾ


ആരോഗ്യകരമായ പഴമാണ് ആപ്പിൾ . മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന പല ഗുണങ്ങളും ആപ്പിളിന്റെ തൊലിയിലുണ്ട്. ആന്റിഓക്‌സിഡന്റുകളും ആന്റി ഏജിംഗ് ഗുണങ്ങളും ആപ്പിളിന്റെ തൊലിയിൽ ധാരാളമായി കാണപ്പെടുന്നു. ഇവ ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അവയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ഇതിന്റെ തൊലി പൊടിച്ച് ഫേസ് പാക്ക് ആയി മുഖത്ത് പുരട്ടുന്നത് വഴി ചുളിവുകളും വരകളും കുറയാൻ തുടങ്ങും. ചർമ്മത്തെ ഇറുകിയതും പുതുമയുള്ളതും ചെറുപ്പവും നിലനിർത്താൻ ഇത് സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.