ചൂട് കാരണം ഇടയ്ക്കിടെ ദാഹമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വെള്ളം കുടിച്ചിട്ടും ദാഹം തോന്നിയാൽ അത് നിസ്സാരമായി കാണരുത്. കാരണം അസുഖം മൂലവും ഈ അവസ്ഥ ഉണ്ടാകാം. ഇടയ്ക്കിടെയുള്ള ദാഹം നിങ്ങളെ ബുദ്ധിമുട്ടിക്കും. അതിനാൽ ഈ അവസ്ഥയെ അവഗണിക്കുന്നതിന് പകരം അതിന്റെ കാരണങ്ങളെക്കുറിച്ച് കണ്ടെത്തുകയാണ് വേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വായിൽ വരൾച്ച


വായിൽ വരൾച്ച അനുഭവപ്പെടുന്നത് ഇടയ്ക്കിടെ ദാഹം തോന്നുന്നതിനുള്ള ഒരു കാരണമാണ്. നിങ്ങൾക്ക് ഇടയ്ക്കിടെ വെള്ളം കുടിക്കുമ്പോൾ  വലിയ ആശ്വാസം തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ഉമിനീർ ഗ്രന്ഥികൾ ആവശ്യത്തിന് ഉമിനീർ ഉത്പാദിപ്പിക്കുന്നില്ല എന്നാണ് അർത്ഥം. ഇക്കാരണത്താൽ നിങ്ങൾക്ക് പലപ്പോഴും ദാഹം അനുഭവപ്പെട്ടേക്കാം. 


ALSO READ: നിങ്ങൾ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


പ്രമേഹം


അടിക്കടിയുള്ള ദാഹം പ്രമേഹം മൂലവും ഉണ്ടാകാം. നിങ്ങളുടെ രക്തത്തിൽ നിന്ന് വൃക്കകൾക്ക് ധാരാളം പഞ്ചസാര ലഭിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഗ്ലൂക്കോസ് പുറന്തള്ളാനും ശരീരം നിർജ്ജലീകരിക്കാനും ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇതോടെ നിങ്ങൾക്ക് പലപ്പോഴും ദാഹം അനുഭവപ്പെടാൻ തുടങ്ങും.


ദഹനക്കേട്


ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങളും ഇടയ്ക്കിടെയുള്ള ദാഹത്തിന് കാരണമാകാം. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് കാരണം നിങ്ങൾക്ക് പലപ്പോഴും ദാഹം അനുഭവപ്പെടും. 


അമിതമായ വിയർപ്പ്


ചൂടുമൂലം അമിതമായി വിയർക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ദാഹം അനുഭവപ്പെടും. വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലാണ് പലപ്പോഴും ദാഹം അനുഭവപ്പെടുന്നത്. ഇത് വെള്ളം കുടിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നു.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.