ശരീരത്തില്‍ സയനൈഡിനെക്കാള്‍ 1200 മടങ്ങ്‌ വിഷമുള്ള മത്സ്യത്തെ പാകം ചെയ്ത് വച്ചാല്‍ ഒരു പ്ലേറ്റിനു വില 14,875 രൂപ. ജപ്പാന്‍കാരുടെ തീന്‍മേശയില്‍ വിളമ്പുന്ന 'ഫ്യുഗു' എന്ന വിഭവത്തിനു വേണ്ടിയാണ് ബ്ലോഫിഷ്‌ അഥവാ പഫര്‍ഫിഷ്‌ എന്ന മത്സ്യത്തെ ഉപയോഗിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതല്‍ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ ആലോചനയില്‍;പരിമിതമായ തോതില്‍ നിയന്ത്രണങ്ങളോടെയാകും സര്‍വീസുകള്‍!


ഒരിഞ്ചു മുതല്‍ രണ്ടടി വരെ നീളമുള്ള ബ്ലോഫിഷുകള്‍ മാംസഭോജികളാണ്. ആരോഗ്യമുള്ള മുതിര്‍ന്ന 30 മനുഷ്യരെ കൊല്ലാന്‍ ആവശ്യമായ വിഷമാണ് ഈ മത്സ്യത്തിലുള്ളത്. മാത്രമല്ല, ഒരിക്കല്‍ ഇതിന്റെ വിഷമേറ്റാല്‍ പിന്നീട് ഇതിന് മറുമരുന്നില്ല. എന്നാല്‍, ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ ഈ മത്സ്യത്തിന്റെ ശരീരത്തില്‍ അടങ്ങിയിട്ടുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യും.


ജപ്പാനിലും ടിക് ടോക്കിന് രക്ഷയില്ല; നിരോധന ആവശ്യം ശക്തമാകുന്നു


ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച പാചകക്കാരാണ് ജപ്പാനിലുള്ളത്. മയില്‍, ആമ, പൂമ്പാറ്റ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അലങ്കരിച്ച ഈ പവര്‍ഫിഷ്‌ വിഭവത്തിനു ഒരു പ്ലേറ്റിനു 14,875 രൂപയാണ് വില. ജപ്പാനില്‍ പ്രതിവര്‍ഷം ആറുപേര്‍ ഈ വിഷബാധയേറ്റ് മരിക്കുന്നു എന്നാണ് കണക്ക്.


ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്; സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും


120ഓളം വ്യത്യസ്തയിനം മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ടെട്രോഡോണ്‍റ്റിഡേ' ഇനത്തില്‍പ്പെട്ടവയാണ് പഫര്‍ഫിഷ്‌. മറ്റുള്ള ജീവികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ചില പഫര്‍ഫിഷുകളുടെ ചര്‍മ്മത്തില്‍ മുള്ളുകള്‍ ഉണ്ട്. ഈയിനത്തില്‍പ്പെട്ട മത്സ്യങ്ങളിലാണ്‌ കൂടുതലായും വിഷാംശമുള്ളത്.