നൂറ്റാണ്ടുകളായി പാചകത്തിൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് ഭൂരിഭാ​ഗവും. വെളുത്തുള്ളിയിൽ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാവരും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് പ്രധാനമാണ്. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇതിൽ അല്ലിസിനും അടങ്ങിയിട്ടുണ്ട്. ഇത് വെളുത്തുള്ളിയെ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങി നിരവധി ധാതുക്കളും വെളുത്തുള്ളിയിലുണ്ട്. വൈറ്റമിൻ സി, കെ, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവയും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചുവടെ പറയുന്ന ശാരീരിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.


ALSO READ: കിടപ്പ് രോഗികൾക്ക് സൗജന്യ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ; ആ'ശ്വാസം ' പദ്ധതിയുമായി മമ്മൂട്ടി


1. ഹൃദ്രോഗം : ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ വെളുത്തുള്ളി കഴിക്കണം. ഇതുകൂടാതെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ തടയാനും വെളുത്തുള്ളിയെ ആശ്രയിക്കാം.


2. ദഹനപ്രശ്‌നങ്ങൾ : വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. പച്ച വെളുത്തുള്ളി കഴിക്കുന്നത് വയറ്റിലെ വിരകളെ നശിപ്പിക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി കുടലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.


3. ദുർബലമായ പ്രതിരോധശേഷി: നിങ്ങൾക്ക് പ്രതിരോധശേഷി കുറവാണെങ്കിൽ അല്ലെങ്കിൽ പതിവായി ജലദോഷം, ചുമ, അണുബാധകൾ എന്നിവയ്ക്ക് സാധ്യതയുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തണം. നിങ്ങൾക്ക് വേണമെങ്കിൽ വെളുത്തുള്ളി വെറും വയറ്റിൽ ചവച്ചും കഴിക്കാവുന്നതാണ്.


4. ചീത്ത കൊളസ്ട്രോൾ: വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.


5. ചർമ്മപ്രശ്‌നങ്ങൾ: വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. വെളുത്തുള്ളി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ ഇല്ലാതാക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. എന്നിരുന്നാലും, ഈ പ്രതിവിധി സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉത്തമം.


6. ക്യാൻസർ : വെളുത്തുള്ളി കഴിക്കുന്നത് ക്യാൻസർ പോലെയുള്ള മാരകമായ രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് പല പഠനങ്ങളും അവകാശപ്പെട്ടിട്ടുണ്ട്. കാരണം വെളുത്തുള്ളിയിലെ പല ബയോ ആക്റ്റീവ് തന്മാത്രകളും ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും അവയുടെ വ്യാപനം തടയാനും പ്രവർത്തിക്കുന്നവയാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.