നാം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന വെളുത്തുള്ളി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞതാണ്. വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം തുടങ്ങി നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍  അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍  ചെറുക്കാനും ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അസിലിൻ ആണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നത്. രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളത്തിൽ വെളുത്തുള്ളി ചേര്‍ത്ത് കുടിക്കുന്നത് അലിസിന്‍റെ ഗുണങ്ങള്‍ ലഭിക്കാൻ സഹായിക്കും. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.


ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വെളുത്തുള്ളി ​ഗുണം ചെയ്യുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.  ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഇതിന്റെ ഫലമായി ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുമെന്ന് കരുതപ്പെടുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം കാണാൻ സഹായിക്കും.


ALSO READ: Malaria: മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യം മികച്ചതാക്കാനും നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും തലച്ചോറിന്‍റെ ആരോഗ്യം മികച്ചതാക്കാനും വെളുത്തുള്ളി ഗുണം ചെയ്യും. ഡയറ്റില്‍ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ശരീരത്തിൽ അധികമായിരിക്കുന്ന കലോറി എരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ നിയന്ത്രിക്കാനും വെളുത്തുള്ളി മികച്ചതാണ്. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും, അതുവഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. വെറും വയറ്റിൽ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.