വെളുത്തുള്ളി എല്ലാ ഇന്ത്യൻ വീടുകളിലെയും അടുക്കളയിലെ പ്രധാന ഭക്ഷ്യ ഉത്പന്നമാണ്. വെളുത്തുള്ളി ഭക്ഷണത്തിന് മികച്ച രുചി നൽകുന്നു. പ്രതിരോധശേഷി വർധിപ്പിക്കുകയും ജലദോഷവും ചുമയും സുഖപ്പെടുത്തുകയും ചെയ്യുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു. ശൈത്യകാലത്ത് വെളുത്തുള്ളി കഴിക്കുന്നത് അതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ ഗുണങ്ങൾ വഴി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. വെളുത്തുള്ളിയിൽ മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്റി ഓക്‌സിഡന്റും ആന്റി ബാക്ടീരിയൽ ഗുണങ്ങളും: വെളുത്തുള്ളിയിൽ ആന്റി ഓക്‌സിഡന്റും ആന്റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താനും ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾ തടയാനും സഹായിക്കുന്നു. വിവിധ കാലാവസ്ഥകളിൽ നിങ്ങളെ ബാധിക്കുന്ന രോ​ഗങ്ങളെ ചെറുക്കാൻ വെളുത്തുള്ളി സഹായിക്കും. ജലദോഷവും ചുമയും അടിക്കടി ഉണ്ടായാൽ ഉടൻ ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് ​ഗുണം ചെയ്യും.


ഹൃദയാരോഗ്യത്തിന് മികച്ചത്: ഹൃദ്രോഗമുള്ളവർക്ക് വെളുത്തുള്ളി കഴിക്കുന്നത് ​ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യം മികച്ചതായി നിലനിർത്താനും രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദിവസവും വെളുത്തുള്ളി കഴിക്കേണ്ടത് പ്രധാനമാണ്.


രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു: വെളുത്തുള്ളിയിൽ ആന്റി ഓക്‌സിഡന്റുകൾ വളരെയധികം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും അണുബാധയെ ചെറുക്കാനും കഴിയും.


ALSO READ: എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം


വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു: ആരോഗ്യകരമായ മെറ്റബോളിസത്തിന് വെളുത്തുള്ളി ​ഗുണം ചെയ്യും. ഇത് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുന്നത് വേ​ഗത്തിലാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം വേ​ഗത്തിൽ കുറയ്ക്കാൻ സഹായിക്കും. അസംസ്‌കൃത വെളുത്തുള്ളിയും തേനും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


ശ്വാസകോശാരോ​ഗ്യം മികച്ചതാക്കുന്നു: വെളുത്തുള്ളിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശാരോഗ്യത്തെയും ശ്വസനത്തെയും ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കും. ഇത് തണുത്ത കാലാവസ്ഥയുമായി ബന്ധപ്പെട്ട പനി, മൂക്കടപ്പ്, തൊണ്ടവേദന എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു.


ദഹനത്തെ സഹായിക്കുന്നു: ദഹനം മികച്ചതായി നിലനിർത്താനും പോഷകങ്ങൾ ആഗിരണം ചെയ്യാനും വെളുത്തുള്ളി സഹായിക്കുന്നു. നമ്മുടെ ഭക്ഷണത്തിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത ശൈത്യകാലത്ത് ഇത് പ്രത്യേകിച്ച് സഹായകമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.