മരണകാരണമാകുന്ന രോ​ഗങ്ങളിൽ മുൻപന്തിയിലാണ് കാൻസർ. എല്ലാവരെയും ഭയപ്പെടുത്തുന്ന രോ​ഗമാണിത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, പ്രതിവർഷം ആറിൽ ഒരാൾക്ക് കാൻസർ ബാധിക്കുന്നുണ്ട്. സ്തനാർബുദം, ശ്വാസകോശം, വൻകുടൽ, മലാശയം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ് ഏറ്റവും സാധാരണമായ അർബുദങ്ങൾ. അധികം ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ് വയറ്റിലെ ക്യാൻസർ. അപൂർവമായ ചില വയറ്റിലെ കാൻസർ രോ​ഗാവസ്ഥകളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആമാശയ കാൻസർ


ആമാശയത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയെ തുടർന്നുണ്ടാകുന്ന ഒരു അവസ്ഥയാണ് ഗ്യാസ്ട്രിക് ക്യാൻസർ എന്നും അറിയപ്പെടുന്ന ആമാശയ ക്യാൻസർ. ആമാശയം ഭക്ഷണങ്ങളെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു. ആമാശയത്തിൽ എന്തെങ്കിലും തരത്തിലുള്ള അസാധാരണത്വം ഉണ്ടാകുമ്പോൾ അത് ദഹനവ്യവസ്ഥയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.


വയറിനെ ബാധിക്കാൻ സാധ്യതയുള്ള അപൂർവ കാൻസറുകൾ


അപ്പെൻഡിസെൽ കാൻസർ
കൊളാഞ്ചിയോകാർസിനോമ
അന്നനാളത്തിലെ കാൻസർ
ഫൈബ്രോലമെല്ലാർ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ
ഗ്യാസ്ട്രിക് അഡിനോകാർസിനോമ
ഹെറിഡിറ്ററി ഡിഫ്യൂസ് ഗ്യാസ്ട്രിക് ക്യാൻസർ
എസ്ഡിഎച്ച് ഡെഫിഷ്യന്റ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സ്ട്രോമൽ ട്യൂമർ


ചിലപ്പോൾ വലിയ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാതെ തന്നെ വയറിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വയറ്റിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ ഇവയാണ്


ഭക്ഷണവും വെള്ളവും ഇറക്കാൻ സാധിക്കാതെ വരിക
നെഞ്ചെരിച്ചിൽ
ദഹനക്കേട്
ഓക്കാനം
ഛർദ്ദി
പെട്ടെന്ന് ശരീരഭാരം കുറയുന്നത്
എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നു
മലം കറുത്ത നിറത്തിൽ പോകുന്നത്
ചെറിയ അളവിൽ ഭക്ഷണം കഴിച്ചാലും വയറു നിറഞ്ഞതായി തോന്നുന്നു
വയറുവേദന
വയറുവീർക്കൽ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.