നെയ്യിന്റെ ആരോഗ്യ ഗുണങ്ങൾ: ഇന്ത്യയിൽ എല്ലാ വീടുകളിലും പലപ്പോഴും പാചകത്തിന് ഉപയോ​ഗിക്കുന്ന ഒന്നാണ് നെയ്യ്. ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നത് ഏതാണ്ട് എല്ലാവരും ചെയ്യുന്ന കാര്യമാണ്. നെയ്യ് പൊതുവായ ആരോ​ഗ്യം മെച്ചപ്പെടുത്തും. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നെയ്യ് അധികം ഉപയോ​ഗിക്കുന്നത് നല്ലതല്ല. പലപ്പോഴും, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, നമ്മുടെ ഭക്ഷണത്തിൽ നിന്ന് നെയ്യ് ഒഴിവാക്കണമെന്ന് പറയപ്പെടുന്നു. നല്ല കൊളസ്ട്രോൾ നിലയും ഹോർമോൺ ബാലൻസും നിലനിർത്താൻ മിതമായ അളവിൽ നെയ്യ് ഉപയോ​ഗിക്കേണ്ടത് അത്യാവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണത്തിൽ നെയ്യ് ഉൾപ്പടുത്തുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ


1- ധാതുക്കളും പൂരിത കൊഴുപ്പുകളും അടങ്ങിയ നെയ്യ്, നാഡീവ്യവസ്ഥയുടെയും എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ദിവസേന മിതമായി നെയ്യ് കഴിക്കുന്നത് തലച്ചോറിന്റെ മികച്ച ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


ALSO READ: Pediatric Stroke: കോവിഡ് മൂലം കുട്ടികളിൽ സ്ട്രോക്ക് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക


2- നെയ്യ് നിങ്ങളെ കൂടുതൽ നേരം വിശപ്പ് മാറിയതായി തോന്നിപ്പിക്കുന്നു. ഇത് സജീവമായ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും റൊട്ടിയിലെ ഗ്ലൂട്ടൺ, ഫൈബർ എന്നിവ എളുപ്പത്തിൽ ദഹിപ്പിക്കുകയും ചെയ്യുന്നു.


3- നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. സുപ്രധാന ഫാറ്റി ആസിഡുകളുടെയും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും (എ, ഡി, ഇ, കെ) പ്രധാന ഉറവിടമാണ് നെയ്യ്.


4- നെയ്യ് കഴിക്കുന്നത് മെച്ചപ്പെട്ട ദഹനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ വയറ്റിലെ ആസിഡിന്റെ ഉത്പാദനം ഇത് സുഗമമാക്കുന്നു.


5- ചപ്പാത്തിയിൽ നെയ്യ് ചേർക്കുന്നത് നല്ലതാണ്, എന്നാൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു റൊട്ടിക്ക് ഒരു ചെറിയ ടീസ്പൂൺ നെയ്യ് കൃത്യമായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.