Giloy Skin Benefits: തിളങ്ങുന്ന ചർമ്മത്തിന് ചിറ്റമൃത്; അറിയാം ഈ അത്ഭുതസസ്യത്തിന്റെ ഔഷധഗുണങ്ങൾ
Benefits of giloy: പലതരം ചർമ്മരോഗങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ചിറ്റമൃത് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഖചർമ്മത്തെ തിളക്കമുള്ളതാക്കാനും ചിറ്റമൃത് സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഔഷധ സസ്യമാണ് ചിറ്റമൃത്. ചർമ്മത്തിലെ പാടുകൾ, ചുളിവുകൾ, ചർമ്മം തൂങ്ങൽ എന്നിവ കുറയ്ക്കാൻ ചിറ്റമൃത് സഹായിക്കുന്നു. കറുത്ത പാടുകൾ, മുഖക്കുരു എന്നിവയ്‌ക്കെതിരെ പോരാടാൻ ചിറ്റമൃത് സഹായിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആൻറി ഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ഈ ഔഷധ സസ്യം. പലതരം ചർമ്മരോഗങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ചിറ്റമൃത് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഖചർമ്മത്തെ തിളക്കമുള്ളതാക്കാനും ചിറ്റമൃത് സഹായിക്കുന്നു.
1- ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങൾ ചിറ്റമൃതിനുണ്ട്.
2- ചിറ്റമൃതിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
3- മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെയും അണുക്കളെയും നിയന്ത്രിച്ച് മനോഹരമായ തിളങ്ങുന്ന ചർമ്മം നിലനിർത്താൻ ചിറ്റമൃത് സഹായിക്കുന്നു.
4- കുഷ്ഠരോഗം, എക്സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ഗുരുതരമായ ചർമ്മരോഗങ്ങളെ ചികിത്സിക്കാൻ ചിറ്റമൃത് ഉപയോഗിക്കുന്നു.
5- അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ചിറ്റമൃത് സഹായിക്കുന്നു.
6- രക്തചംക്രമണം മെച്ചപ്പെടുത്താനും ചിറ്റമൃത് സഹായിക്കുന്നു, ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു.
ALSO READ: Bone Cancer Symptoms: ബോൺ കാൻസർ; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ വർഷങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ചിറ്റമൃത്. പൊടിയായോ, കഷായമായോ, ജ്യൂസായോ വിവിധ രീതികളിൽ ഇത് ഉപയോഗിക്കാം. ഇപ്പോൾ ഇത് പൊടിയായും കാപ്സ്യൂളുകളായും വാങ്ങാൻ സാധിക്കും. ചർമ്മപ്രശ്നങ്ങൾക്കുള്ള പേസ്റ്റായും ചിറ്റമൃത് ഉപയോഗിക്കാം. പ്രതിരോധശേഷി വർധിപ്പിക്കുന്ന ശക്തമായ ഔഷധ ഗുണങ്ങൾ ഈ സസ്യത്തിനുണ്ട്. അതുപോലെ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലും സമ്പന്നമാണിത്. ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും മുഖക്കുരു, പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും ചിറ്റമൃതിന് കഴിയും. നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്തമായ ഒരു പരിഹാരം നിങ്ങൾ തേടുകയാണെങ്കിൽ, നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ചിറ്റമൃത് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...