എല്ലാ വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ജലദോഷത്തിനും ചുമയ്ക്കും മരുന്നായാണ് ഇഞ്ചി കൂടുതലായി ഉപയോഗിക്കുന്നത്. വൈറൽ രോഗങ്ങളെ പ്രതിരോധിക്കാൻ ഇഞ്ചി ഫലപ്രദമാണ്. എന്നാൽ കൊളസ്‌ട്രോൾ, ഷു​ഗർ തുടങ്ങിയ ശരീരത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്ന നിരവധി ഗുണങ്ങൾ ഇഞ്ചിയിലുണ്ടെന്ന് അധികം ആളുകൾക്കും അറിയില്ല. നിങ്ങൾ ഇഞ്ചി വെള്ളം 
പതിവായി കുടിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന ചീത്ത കൊളസ്ട്രോളിൻ്റെ അളവും വേ​ഗത്തിൽ നിയന്ത്രിക്കാനാകും.  
 
ഇഞ്ചി ചായയ്ക്കും ഭക്ഷണത്തിനും വലിയ രുചിയില്ലാത്തതിനാൽ ഇവ കഴിക്കുന്നവർ കുറവാണ്. ഇഞ്ചിയിലെ പോഷകങ്ങൾ ശരീരത്തിന് ഏറെ ഗുണകരമാണ്. വിവിധ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇഞ്ചിക്ക് ആന്റി ഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിൻ്റെയും അളവിൽ 15 ദിവസത്തിനുള്ളിൽ വ്യത്യാസം കാണാൻ കഴിയും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഇന്ത്യയിൽ ഫാറ്റി ലിവർ രോ​ഗികളുടെ എണ്ണം വർധിക്കുന്നു; കരളിന്റെ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
 
രക്തത്തിലെ പഞ്ചസാര  


ആളുകളുടെ ജീവിതശൈലി ഇന്ന് പൂർണമായും ശരീരത്തെ ബാധിക്കുന്ന തരത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. യുവാക്കൾക്ക് പോലും ഇന്നത്തെ കാലത്ത് പ്രമേഹം പിടിപെടുന്നത് ജീവിതശൈലി കാരണമാണ്. പ്രമേഹം വന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ രോഗി ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഇഞ്ചി വെള്ളം ഉത്തമമാണ്. ഇഞ്ചി വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ്  ഉയരുന്നത് തടയുകയും അത് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ ഇഞ്ചി വെള്ളം സഹായിക്കുമെന്ന് ഗവേഷണങ്ങൾ പോലും തെളിയിച്ചിട്ടുണ്ട്.


കൊളസ്‌ട്രോൾ 


പ്രമേഹം പോലെ തന്നെ ഇന്ന് ഹൃദ്രോഗ സാധ്യതയും അനുദിനം വർധിച്ചുവരികയാണ്. ഒരു ചിട്ടയുമില്ലാത്ത ജീവിതശൈലിയും ഇതിന് കാരണമാകുന്നുണ്ട്. ഹൃദ്രോഗത്തിൽ ചീത്ത കൊളസ്‌ട്രോളിന് വലിയ പങ്കുണ്ട്. അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ സ്ഥിരമായി ഇഞ്ചി വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
 
രണ്ട് തരത്തിൽ ഇഞ്ചി വെള്ളം ഉണ്ടാക്കാം. ഒന്നുകിൽ നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഒരു കഷ്ണം ഇഞ്ചി കുതിർത്ത് പകൽ സമയത്ത് കുടിക്കുക. അല്ലെങ്കിൽ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ചും കുടിക്കാം. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.