Stop Drinking Tea: ചായ കുടിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. മിക്കവരും തന്നെ ദിവസത്തില്‍ ഒരു തവണ എങ്കിലും ചായ കുടിക്കും. ഭൂരിപക്ഷം ആളുകളുടെയും പ്രഭാതം ആരംഭിക്കുന്നത് ചായയിലൂടെയാണ്.....  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Aloe Vera Benefits: പോസിറ്റിവിറ്റിയും ഭാഗ്യവും നല്‍കും കറ്റാര്‍വാഴ!! വീട്ടിനുള‌ളില്‍ വച്ചാല്‍ ഗുണങ്ങള്‍ ഏറെ  
 
രാവിലെ ഉറക്കമുണര്‍ന്നയുടനെ ഒരു കപ്പ് ചൂട് ചായ, അത്  എല്ലാവര്‍ക്കുംതന്നെ  ഇഷ്ടമാണ്. ഒട്ടുമിക്കവര്‍ക്കും അതു ഒരു ശീലവുമാണ്. ചായയോടെയാണ് ചിലര്‍ ദിവസം ആരംഭിക്കുന്നത് തന്നെ. 


നമ്മുടെ കാഴ്ചപ്പാടില്‍ ചായ കുടിയ്ക്കുന്നത് വഴി പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കുന്നു.  നമ്മിൽ പലർക്കും,  ഒരു ദിവസം കിക്ക്‌സ്റ്റാർട്ട് ചെയ്യാനുള്ള പ്രിയപ്പെട്ട മാർഗമാണ് ചായ. ഇടയ്ക്കിടെ ഓരോ കപ്പ് ചായ കുടിച്ചാൽ ദോഷമൊന്നുമില്ലെങ്കിലും, ഇത് അമിതമായി ഉപയോഗിക്കുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.


രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, വെറും  വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത്  നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും എന്നതാണ് പ്രധാന വസ്തുത. ഇത് മാത്രമല്ല, ഇത്തരത്തിൽ വെറുംവയറ്റിൽ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരവുമാണ്.  


ദിവസവും ഒരു നിശ്ചിത അളവില്‍ ചായ കുടിച്ചാൽ കുഴപ്പമില്ല, എന്നാൽ, 30 ദിവസത്തേയ്ക്ക് ചായ കുടിക്കുന്നത് ഉപേക്ഷിച്ചു നോക്കൂ, നിങ്ങളുടെ ശരീരത്തിന് എന്ത് മാറ്റം ഉണ്ടാകും എന്ന് നിങ്ങള്‍  നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചായ ഉപേക്ഷിക്കുന്നത് നിരവധി ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് നല്‍കുന്നത്. അവയെക്കുറിച്ച് അറിയാം... 


നല്ല ഉറക്കം


ഉറക്കം നമ്മുടെ ശരീരത്തിന് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ്.  ഉറക്കം എന്നത് നമ്മുടെ ശരീരത്തിന്‍റെ വിശ്രമ സമയമാണ്. അമിതമായി ചായ കുടിക്കുന്നത് ഒരു വ്യക്തിയുടെ ഉറക്കത്തെ ബാധിക്കും,  ഉറക്കരീതി മാറ്റും. ദിവസവും 2-3 കപ്പ് ചായ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ഗുരുതരമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചായ ഒഴിവാക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.


ഉത്കണ്ഠ കുറയ്ക്കുന്നു


കൂടുതൽ ഉത്കണ്ഠ ഉണ്ടാകുന്നു എങ്കില്‍ അതിനു കാരണം ചായയാണ്. കൂടുതല്‍ ചായ കുടിയ്ക്കുന്നത് കൂടുതൽ ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നവർ ചായ കുടിക്കുന്നത് ഈ പ്രശ്നം വർദ്ധിപ്പിക്കും. ഇത്തരക്കാർ ചായയിൽ നിന്ന് വിട്ടുനിൽക്കണം. 


രക്തസമ്മർദ്ദം


ചായ കുടിക്കുന്നത് രക്തസമ്മർദ്ദത്തെ സ്വാധീനിക്കുന്നു. ചായ കുടിക്കുന്നത് നാഡീവ്യവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ചായ കുടിക്കുന്നത് ഒഴിവാക്കണം. ഇവര്‍ക്ക് സാധാരണ ചായ ഒഴിവാക്കി പെപ്പർമിന്‍റ്  ടീ, ചമോമൈൽ ടീ, ജിഞ്ചർ ടീ, ആപ്പിൾ ടീ, ക്രാൻബെറി ടീ, തേൻ കറുവപ്പട്ട, നാരങ്ങ വെള്ളം തുടങ്ങിയ ആരോഗ്യകരമായ ചായകൾ പരീക്ഷിക്കാം.


കരളിന്‍റെ ആരോഗ്യം 


ചായ കുടിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. വാസ്തവത്തിൽ, ചായ കുടിക്കുന്നതിലൂടെ, കരളിൽ അടങ്ങിയിരിക്കുന്ന പിത്തരസം സജീവമാകും, ചായ കുടിച്ചതിനുശേഷം ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ കാരണമിതാണ്. ചായ ഉപേക്ഷിക്കുന്നത് കരൾ ആരോഗ്യത്തോടെ നിലനിൽക്കാന്‍ സഹായകമാണ്.


വയറുവേദന 


ചില ആളുകൾ സ്ട്രോംഗ് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നു, എന്നാൽ, ഇത് നമ്മുടെ ആരോഗ്യത്തിന്‍റെ ഏറ്റവും വലിയ ശത്രുവാണ്. വാസ്തവത്തിൽ, ഇത് ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നു, ഇതുമൂലം ആമാശയത്തില്‍ വ്രണങ്ങള്‍ ഉണ്ടാക്കാം. ഇത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴി തെളിക്കാം.... 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.