Glaucoma Symptoms: മാറ്റാനാകാത്ത അന്ധതയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം; ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ അവഗണിക്കരുത്
Causes Of Glaucoma: ഗ്ലോക്കോമ പ്രാഥമികമായി വർധിച്ച ഇൻട്രാക്യുലർ മർദ്ദം മൂലമാണ് ഉണ്ടാകുന്നത്. ഇത് ഒപ്റ്റിക് നാഡിക്ക് കേടുവരുത്തും. ഇത് കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
ഗ്ലോക്കോമ ഗുരുതരമായ നേത്രരോഗമാണ്, അത് ചികിത്സിച്ചില്ലെങ്കിൽ മാറ്റാനാവാത്ത അന്ധതയിലേക്ക് നയിച്ചേക്കാം. ഇത് പലപ്പോഴും ക്രമേണയാണ് വികസിക്കുന്നത്. അതിന്റെ പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും കണ്ണിന് മാറ്റാനാവാത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകും. ഗ്ലോക്കോമ പ്രാഥമികമായി വർധിച്ച ഇൻട്രാക്യുലർ മർദ്ദം മൂലമാണ് ഉണ്ടാകുന്നത്. ഇത് ഒപ്റ്റിക് നാഡിക്ക് കേടുവരുത്തും. ഇത് കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.
ഗ്ലോക്കോമ പലപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങളില്ലാതെയാണ് വികസിക്കുന്നത്. പതിവായി നേത്ര പരിശോധനകൾ നടത്തേണ്ടത് നിർണായകമാണ്. ഈ പരിശോധനകൾ നടത്തുന്നത് വഴി നേത്രരോഗ വിദഗ്ധർക്ക് ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ കണ്ടെത്താനും നേരത്തേ ചികിത്സ ആരംഭിക്കാനും കഴിയും. പ്രാരംഭ ഘട്ടത്തിൽ ഗ്ലോക്കോമയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനും കാഴ്ച നഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
പതിവ് നേത്ര പരിശോധനകൾ: ഗ്ലോക്കോമ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നേരത്തെയുള്ള രോഗനിർണയം പ്രധാനമാണ്. ഒരു നേത്രരോഗവിദഗ്ദ്ധനെ കൊണ്ട് പതിവായി നേത്രപരിശോധന നടത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് പ്രായം, കുടുംബ ചരിത്രം അല്ലെങ്കിൽ ചില രോഗാവസ്ഥകൾ പോലുള്ള ഘടകങ്ങൾ കാരണം നിങ്ങൾക്ക് അപകടസാധ്യത കൂടുതലാണെങ്കിൽ പതിവായി പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
ചികിത്സാ നടപടികൾ പിന്തുടരുക: നിങ്ങൾക്ക് ഗ്ലോക്കോമ ഉണ്ടെന്ന് കണ്ടെത്തിയാൽ, നിങ്ങളുടെ ചികിത്സാ പദ്ധതി ശ്രദ്ധാപൂർവം പിന്തുടരുക. നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗിക്കുന്നത്, ഇൻട്രാക്യുലർ മർദ്ദം കുറയ്ക്കുന്നതിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് എന്നിവ ഇതിൽ ഉൾപ്പെടാം.
ജീവിതശൈലിയിലെ മാറ്റങ്ങൾ: നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് പ്രധാനമാണ്. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നേത്ര സംരക്ഷണം: പരിക്കിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുക. കണ്ണുകൾക്ക് അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സുരക്ഷാ കണ്ണടയോ ഗ്ലാസുകളോ ധരിക്കുക. കണ്ണിന് പരിക്കേൽക്കുന്നത് തടയുന്നത് നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കാൻ സഹായിക്കും.
സ്ട്രെസ് മാനേജ്മെന്റ്: വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, യോഗ തുടങ്ങിയ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക. സമ്മർദ്ദം നിയന്ത്രിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുകയും ഗ്ലോക്കോമയെ പ്രതിരോധിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.