സൗന്ദര്യ സംരക്ഷണത്തിന് മിക്കവരും വലിയ പ്രാധാന്യമാണ് നൽകാറുള്ളത്. തിളക്കമാർന്ന ചർമ്മത്തിന് വേണ്ടി പലരും വിപണികളിൽ ലഭിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ ഉപയോ​ഗിക്കുന്നു. ചിലപ്പോഴെല്ലാം വിപണികളിൽ നിന്ന് വാങ്ങുന്ന ഇത്തരം വസ്തുക്കൾ ​ഗുണത്തിന് പകരം ദോഷം ചെയ്യുന്ന കാഴ്ചകളും കാണാറുണ്ട്. ഈ സാഹചര്യത്തിൽ പണച്ചെലവില്ലാതെ വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സാധനങ്ങൾ കൊണ്ട് എങ്ങനെ സൗന്ദര്യം കൈവരിക്കാം എന്നാണ് ഇനി പറയാൻ പോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെയർ സ്കിൻ ഉള്ളവരാണ് പലപ്പോഴും പൊടിയും അഴുക്കും പരിസ്ഥിതി മലിനീകരണവും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കാരണം മുഖം മങ്ങുന്നു. ഇതിനെ മറികടക്കാൻ ചില സിമ്പിൾ ടിപ്‌സുകൾ പാലിച്ചാൽ ചർമ്മം വീണ്ടും തിളങ്ങും. 


ALSO READ: ആളൊരു കില്ലാടി തന്നെ..! മുന്തിരി ജ്യൂസിനുണ്ട് ഈ ​ഗുണങ്ങൾ


1) രണ്ട് ടീസ്പൂൺ പാൽ, അര ടീസ്പൂൺ കറ്റാർ വാഴ ജെൽ, വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ എന്നിവ ഒരു പാത്രത്തിൽ മിക്സ് ചെയ്യുക. ഇതുപോലെ തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടണം. ഇങ്ങനെ ചെയ്താൽ വെയിലിൽ മങ്ങലേറ്റ ചർമ്മം വീണ്ടും പഴയ പോലെ തിളങ്ങും. 


2) ഒരു സ്പൂൺ ചെറുപയർ പൊടിയും രണ്ട് സ്പൂൺ നെയ്യും വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റ് ഉണങ്ങാൻ വിടുക. ഇങ്ങനെ ചെയ്താൽ മൃതകോശങ്ങൾ നീങ്ങി മുഖം തിളങ്ങും.


3) നിങ്ങളുടെ ചുണ്ടുകൾ മനോഹരമായി കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഉറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ നെയ്യ് പുരട്ടണം. ചുണ്ടിൽ നെയ്യ് പുരട്ടുന്നത് മികച്ച ഫലം നൽകും. 


4) ചർമ്മത്തിലെ ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇനി വിട പറയാം. കക്കിരിയുടെ പൾപ്പ് എടുത്ത് അതിൽ മുട്ടയുടെ വെള്ളയും ഒരു സ്പൂൺ നാരങ്ങാനീരും ചേർത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ്പ നേരം വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..