പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ, മുടി പൊട്ടൽ, അകാലനര എന്നിവ. ‌ഇതിന് പല പ്രതിവിധികളും നിർദേശിക്കാറുണ്ട്. എന്നാൽ, മുടിയുടെ സംരക്ഷണത്തിന് ​ഗ്ലിസറിൻ മികച്ചതാണെന്ന് അറിയാമോ. ഗ്ലിസറിൻ ചർമത്തിന് മാത്രമല്ല മുടിയ്ക്കും നിരവധി ​ഗുണങ്ങൾ നൽകും. എല്ലാ തരത്തിലുള്ള മുടികൾക്കും ഗ്ലിസറിൻ നല്ലതാണ്. പ്രത്യേകിച്ച് ചുരുണ്ടതോ കട്ടിയുള്ളതോ വരണ്ടതോ ആയ മുടിയ്ക്ക് ​ഗ്ലിസെറിൻ മികച്ചതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുടി പൊട്ടുന്നത് തടയുന്നതിനും മുടിയെ മിനുസമുള്ളതാക്കുന്നതിനും തലയോട്ടിയിലെ വരൾച്ച മാറ്റി ജലാംശം നിലനിർത്താനും ​ഗ്ലിസറിൻ സഹായിക്കുന്നു. ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യും. തലയോട്ടിയുടെയും മുടിയുടെയും വരൾച്ച ഒഴിവാക്കി മുടിയിഴകൾ ആരോ​ഗ്യമുള്ളതാക്കാൻ ​ഗ്ലിസറിൻ മികച്ചതാണ്.


തലയോട്ടിയിൽ ഗ്ലിസറിൻ പുരട്ടുന്നത് തലയോട്ടിയിലെ ചർമ്മത്തിലെ വരൾച്ച, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നു. വരണ്ട ചർമ്മം മൂലം ഉണ്ടാകുന്ന താരൻ കുറയ്ക്കാനും ഇത് സഹായിക്കും. ​ഗ്ലിസറിൻ ഉപയോ​ഗിക്കുന്നത് മുടിയുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും തലയോട്ടിയിലെ ചർമ്മത്തിനും ​ഗുണം ചെയ്യുന്നു.


ഗ്ലിസറിൻ മുടിയിൽ ഉപയോ​ഗിക്കേണ്ടതെങ്ങനെ?


ഗ്ലിസറിൻ അൽപം വെള്ളവുമായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടുകയോ അല്ലെങ്കിൽ ‌പതിവായി ഉപയോ​ഗിക്കുന്ന ഹെയർ ഓയിലുമായി സംയോജിപ്പിച്ച് തലയിൽ പുരട്ടുകയോ ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. അലർജി പ്രശ്നമുള്ളവർ ​ഗ്ലിസറിൻ ഉപയോ​ഗിക്കരുത്. പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ​ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടതാണ്. കൂടാതെ, ​ഗ്ലിസറിൻ മിതമായ അളവിൽ വേണം ഉപയോ​ഗിക്കാൻ. അമിതമായി ഉപയോ​ഗിക്കുന്നത് ദോഷം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.