ചെറുപയർ ആരോ​ഗ്യകരമായ ഒരു ഭക്ഷ്യോത്പന്നമാണ്. പ്രോട്ടീൻ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ് ചെറുപയർ. കറികൾ മുതൽ പായസം വരെ ചെറുപയർ കൊണ്ട് ഉണ്ടാക്കാൻ സാധിക്കും. ശീതകാല ഭക്ഷണക്രമത്തിൽ ചേർക്കാവുന്ന മികച്ച ആരോ​ഗ്യകരമായ ഭക്ഷണമാണ് ചെറുപയർ. ചെറുപയറിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: നാരുകളുടെയും പൊട്ടാസ്യത്തിന്റെയും നല്ല ഉറവിടമാണ് ചെറുപയർ. ഇവ രണ്ടും ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാണ്. ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ചെറുപയറിൽ കൊഴുപ്പും സോഡിയവും കുറവാണ്. ഇത് ഹൃദയാരോഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യുന്നു.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: പ്രോട്ടീന്റെയും നാരുകളുടെയും നല്ല ഉറവിടമാണ് ചെറുപയർ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാണ്. പ്രോട്ടീൻ പേശികളുടെ ശക്തി വർധിപ്പിക്കാനും ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. അതേസമയം ഫൈബർ ഭക്ഷണം കഴിച്ചതിനുശേഷം സംതൃപ്തിയുണ്ടാകുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ചെറുപയറിൽ കലോറി കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ​ഗുണം ചെയ്യും.


ദഹനം മെച്ചപ്പെടുത്തുന്നു: നല്ല ദഹനത്തിന് അത്യന്താപേക്ഷിതമായ നാരുകളുടെ നല്ല ഉറവിടമാണ് ചെറുപയർ. ദഹനവ്യവസ്ഥ മികച്ചതായി നിലനിർത്താനും മലബന്ധം തടയാനും നാരുകൾ സഹായിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു തരം ഫൈബറായ പ്രീബയോട്ടിക്‌സിന്റെ നല്ല ഉറവിടം കൂടിയാണ് ചെറുപയർ.


ALSO READ: ഡൽഹിയിലെ വായു മലിനീകരണം; നിങ്ങളുടെ ശ്വാസകോശം ആരോ​ഗ്യത്തോടെ നിലനിർത്താൻ ഈ പാനീയങ്ങൾ കുടിക്കാം


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ചെറുപയറിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) ആണുള്ളത്. അതായത് ഇവ കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നില്ല. പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഇത് ​ഗുണം ചെയ്യുന്നു. ചെറുപയർ നാരുകളുടെ നല്ല ഉറവിടം കൂടിയാണ്, ഇത് രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.


പ്രതിരോധശേഷി വർധിപ്പിക്കുന്നു: ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനമായ ധാതുക്കളായ സിങ്കിന്റെയും ഇരുമ്പിന്റെയും നല്ല ഉറവിടമാണ് ചെറുപയർ. അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സിങ്ക് സഹായിക്കുന്നു. കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഇരുമ്പ് സഹായിക്കുന്നു, ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.


ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യം മികച്ചതാക്കുന്നു: ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിന് ആവശ്യമായ പ്രോട്ടീന്റെ നല്ല ഉറവിടമാണ് ചെറുപയർ. ചർമത്തിന്റെയും മുടിയുടെയും കോശങ്ങൾ നിർമിക്കാനും നന്നാക്കാനും പ്രോട്ടീൻ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് പ്രധാനമായ ബി വിറ്റാമിനായ ബയോട്ടിന്റെ നല്ല ഉറവിടം കൂടിയാണ് ചെറുപയർ.


നിങ്ങളുടെ ഭക്ഷണത്തിൽ എളുപ്പത്തിൽ ചേർക്കാവുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് ചെറുപയർ. മെച്ചപ്പെട്ട ഹൃദയാരോഗ്യം, ശരീരഭാരം കുറയ്ക്കൽ, മെച്ചപ്പെട്ട ദഹനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, പ്രതിരോധശേഷി വർധിപ്പിക്കൽ, ആരോഗ്യമുള്ള ചർമവും മുടിയും നിലനിർത്തുന്നു തുടങ്ങിയ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ ഇത് നൽകുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.