സമീപ വർഷങ്ങളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ സംരക്ഷണം വളരെയധികം പ്രാധാന്യം നേടിയിട്ടുണ്ട്. ഇക്കാലത്ത് ആളുകൾ അവരുടെ ആരോഗ്യത്തിന്റെ എല്ലാ വശങ്ങളിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നു. അവരുടെ ഓർമ്മയും ശ്രദ്ധയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആളുകൾ ശ്രദ്ധ പുലർത്തുന്നു. ഓർമ്മക്കുറവുമായി ബന്ധപ്പെട്ട് ഡിമെൻഷ്യ, അൽഷിമേഴ്‌സ് തുടങ്ങി ഒട്ടനവധി രോഗങ്ങൾ വെല്ലുവിളി ഉയർത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലൂടെയും സപ്ലിമെന്റുകളിലൂടെയും ആന്റിഓക്‌സിഡന്റുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നത് ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന ഭക്ഷണക്രമീകരണങ്ങളുണ്ട്. ഇത് ഓർമ്മശക്തി വർധിപ്പിക്കാനും മറ്റ് വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കും.


ആന്റി ഓക്സിഡൻറുകളുടെ അളവ് വർദ്ധിപ്പിക്കുക എന്നതാണ് ഓർമ്മശക്തിയും വൈജ്ഞാനിക കഴിവുകളും മെച്ചപ്പെടുത്താനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. നിങ്ങളുടെ സ്ഥിരം ഭക്ഷണ രീതികളിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് ഓർമ്മശക്തി മികച്ചതായി നിലനിർത്താൻ സഹായിക്കും.


ALSO READ: Custard Apple: മധുരവും രുചിയും മാത്രമല്ല, നിരവധി ​ഗുണങ്ങളുമുണ്ട് കസ്റ്റാർഡ് ആപ്പിളിന്


പഴങ്ങൾ: പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് നെല്ലിക്ക, ബെറിപ്പഴങ്ങൾ, കറുത്ത മുന്തിരി, ഞാവൽപ്പഴം, മാതളനാരകം, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്.


ഉണങ്ങിയ പഴങ്ങൾ: ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ചില ഉണങ്ങിയ പഴങ്ങളുണ്ട്. ബദാം, വാൽനട്ട്, നിലക്കടല എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ നല്ല ഉറവിടമാണ്.


പച്ച ഇലക്കറികൾ: പച്ച ഇലക്കറികൾക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. പച്ച ഇലക്കറികൾ, തക്കാളി, കാപ്സിക്കം, ബീറ്റ്റൂട്ട്, ബ്രോക്കോളി എന്നിവയും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്.


പഞ്ചസാരയുടെ ഉപഭോ​ഗം ഓർമ്മക്കുറവിലേക്ക് നയിക്കുമോ?


അമിതമായി പഞ്ചസാര കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള കാരണമായി കണക്കാക്കപ്പെടുന്നു. അധികം പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കുക മാത്രമല്ല, ഇത് മോശം ഓർമ്മശക്തി, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോ​ഗം ശരീരഭാരം വർധിക്കുന്നതിനും ഇതുവഴി മറ്റ് രോ​ഗാവസ്ഥകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.


പ്രായത്തിനനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനാൽ, പ്രായമാകുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. പ്രമേഹമുള്ളവർക്ക് മാത്രമല്ല, പഞ്ചസാരയുടെ അളവ് ത്വരിതപ്പെടുത്തുന്നത് എല്ലാവർക്കും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ച തടയുന്നതിനുള്ള ഒരു പ്രധാന പ്രതിരോധ മാർ​ഗമായിരിക്കുമെന്ന് നിർദ്ദേശിക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.