Gut Health: കുടലിന്റെ ആരോഗ്യം മികച്ചതാക്കും, ദഹനത്തിന്റെ ആരോഗ്യത്തിന് ഗുണകരം; ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
Digestion: കുടലിന്റെ ആരോഗ്യം മികച്ചതാണ് എന്നത് ദഹനനാളത്തിൽ നല്ല ബാക്ടീരിയകളോ സൂക്ഷ്മാണുക്കളോ ശരിയായ അളവിൽ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്.
കുടലിന്റെ അസ്വസ്ഥത ഒരാളുടെ ശാരീരികാവസ്ഥയെ വളരെ മോശമാക്കും. കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്. എന്നാൽ കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ നമ്മുടെ ദൈനംദിന ജീവിതശൈലിയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം? കുടലിന്റെ ആരോഗ്യം മികച്ചതാണ് എന്നത് ദഹനനാളത്തിൽ നല്ല ബാക്ടീരിയകളോ സൂക്ഷ്മാണുക്കളോ ശരിയായ അളവിൽ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്.
ഈ സൂക്ഷ്മാണുക്കൾ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ദഹനം, രോഗപ്രതിരോധ ശേഷി, മാനസികാവസ്ഥ, കുടലിന്റെ ആരോഗ്യം എന്നിവ ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നതാണ്. കുടലിന്റെ ആരോഗ്യം മികച്ചതായി സൂക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ഇഞ്ചി: ഇന്ത്യൻ പാചകരീതിയിലെ ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇഞ്ചി ദഹന ഗുണങ്ങൾ നിറഞ്ഞതാണ്. ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിരിക്കുന്നു. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വീക്കം കുറയ്ക്കാനും വയറുവേദനയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും ലഘൂകരിക്കാനും സഹായിക്കുന്നു. ഇഞ്ചി കറികളിലോ ചായയിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
മഞ്ഞൾ: ഇന്ത്യൻ പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ദഹനവ്യവസ്ഥയെ മികച്ചതാക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കുർക്കുമിൻ മഞ്ഞളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞൾ കറികളിൽ ചേർത്തോ മഞ്ഞൾ പാൽ ആയോ കഴിക്കാവുന്നതാണ്.
ജീരകം: ജീരകം സാധാരണയായി ഇന്ത്യൻ പാചകരീതിയിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ്. മാത്രമല്ല, അവ ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തൈര്: തൈര് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അടങ്ങിയ പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണമാണ്. ദഹനവ്യവസ്ഥയിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്താനും പ്രോബയോട്ടിക്സ് സഹായിക്കും.
പെരുംജീരക വിത്തുകൾ: പെരുംജീരകം ഭക്ഷണത്തിന് ശേഷം ദഹനത്തെ സഹായിക്കുന്നതിനായി ഇന്ത്യയിൽ സാധാരണയായി കഴിക്കുന്ന സുഗന്ധവ്യഞ്ജനമാണ്. അവയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുകയോ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ പെരുംജീരകം ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
പപ്പായ: ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉഷ്ണമേഖലാ ഫലമാണ് പപ്പായ. ദഹന എൻസൈമുകൾ, പ്രത്യേകിച്ച് പപ്പെയ്‌ൻ ഇതിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ പപ്പെയ്ൻ സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. സലാഡുകളിലും സ്മൂത്തികളിലും പപ്പായ ഉൾപ്പെടുത്താവുന്നതാണ്.
അയമോദകം: അയമോദകം ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ഗ്യാസ്, വയറിളക്കം, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കും. അയമോദക വിത്തുകൾ ഭക്ഷണത്തിന് ശേഷം ദഹനം മികച്ചതാക്കുന്നതിനായി കഴിക്കാവുന്നതാണ്. നിങ്ങൾക്ക് ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ, വ്യക്തിഗത ഉപദേശത്തിനായി ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനോടോ അംഗീകൃത ഡയറ്റീഷ്യനോടോ കൂടിയാലോചിക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.