ഇൻഫ്ലുവൻസ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എൻ2 വൈറസ്. കാലാവസ്ഥ വ്യതിയാനത്തിനെ തുടർന്നാണ് മ്യൂറ്റേഷൻ സംഭവിച്ച ഈ വൈറസുകൾ മൂലം രോഗബാധ ഉണ്ടാകുന്നത്. മ്യൂറ്റേഷൻ സംഭവിച്ചത് മൂലം തന്നെയാണ് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മറികടക്കാൻ ഈ വൈറസുകൾക്ക് കഴിയുന്നത്. കോവിഡ് രോഗബാധയെ പോലെ തന്നെ ചുമ, തുമ്മൽ, അല്ലെങ്കിൽ രോഗികളുമായുള്ള അടുത്ത പെരുമാറ്റത്തിൽ നിന്ന് ശരീരദ്രവങ്ങൾ വഴിയാണ് രോഗബാധ പടരുന്നത്. എച്ച്1എൻ1 അഥവാ പന്നി പനി ഒരു തരത്തിലുള്ള വൈറസ് രോഗബാധയാണ്.  പന്നികളിൽ ബാധിക്കുന്ന വൈറസുകൾക്ക് സമാനമായ വൈറസുകൾ ആയത് കൊണ്ടാണ് ഇതിനെ പന്നി പനി എന്ന് വിളിക്കുന്നത്. കോവിഡ് രോഗബാധ പോലെയോ, എച്ച്1എൻ1 പോലെയോ ഗുരുതരമല്ല എച്ച്3എൻ2 എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം 


COMMERCIAL BREAK
SCROLL TO CONTINUE READING

എച്ച്3എൻ2 വൈറസ് ബാധയുടെ ലക്ഷണങ്ങൾ 


1) ഒരാഴ്ച്ചയോളം നീണ്ട് നിൽക്കുന്ന കടുത്ത പനിയും മൂന്ന് ആഴ്ച്ച നീണ്ട് നിൽക്കുന്ന ചുമയും ഉണ്ടാകാറുണ്ട്.  കടുത്ത പനി, തുടർച്ചയായ ചുമ, സൈനസിന് സമാനമായ ലക്ഷണങ്ങൾ എന്നിവയാണ് H3N2 ഇൻഫ്ലുവൻസയുടെ ഭാഗമായി രോഗികളിൽ കാണപ്പെടുന്നത്.


ALSO READ: Kerala H3N2 Cases : സംസ്ഥാനത്ത് എച്ച്3എൻ2, എച്ച്1എൻ1 കേസുകൾ വർധിക്കുന്നു; അറിയേണ്ടതെല്ലാം


2)  കോവിഡിനും H3N2 ഇൻഫ്ലുവൻസയ്ക്കും പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങളാണ് പനി, തണുപ്പ്, ചുമ, ജലദോഷം, തല വേദന, പേശി വേദന, ചെവി വേദന, തൊണ്ട വേദന, മണമില്ലായ്മ, രുചിയില്ലായ്മ, ഓക്കാനം, വയറിളക്കം എന്നിവ


3) രണ്ട് മുതൽ മൂന്ന് ആഴ്ച്ച വരെ ഈ രോഗികളിൽ ചുമയും തൊണ്ട പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ആന്‍റി അലർജിക് ഗുളികകളും സിറപ്പുകളും കഴിക്കുന്നത് ചുമ ഒരു പരിധി വരെ പിടിച്ചു നിർത്താൻ സഹായിക്കും.


4) രോഗികളിൽ കടുത്ത ശ്വാസ കോശ പ്രശ്‌നങ്ങളും കണ്ട് വരുന്നുണ്ട് 


പ്രതിരോധ മാർഗങ്ങൾ 


സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക. നിങ്ങളുടെ കൈകൾ നിങ്ങളുടെ മൂക്കിൽ നിന്നും വായിൽ നിന്നും അകറ്റി നിർത്തുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടുക. ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും ഹൈട്രേറ്റായിരിക്കാനും ശ്രദ്ധിക്കുക.പനിയോ ശരീരവേദനയോ ഉണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കുക.


ഹാൻ‌ഡ്‌ഷേക്ക് ചെയ്യുന്നത് ഉൾപ്പെടെ മറ്റുള്ളവരെ സ്പർശിക്കുന്നത് ഉചിതമല്ല. പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കുക. സ്വയം മരുന്ന് കഴിക്കരുത്. ആൻറിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ഡോക്ടറെ സമീപിക്കണം. 
ഭക്ഷണം കഴിക്കുമ്പോൾ കൂട്ടത്തിൽ ഇരിക്കുന്നത് ഒഴിവാക്കുക


എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ


പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.


എച്ച് വൺ എൻ വൺ ചികിത്സാരീതികൾ


രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.