കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രാജ്യവ്യാപകമായി കടുത്ത ചുമയും പനിയും കാരണം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ട്. എന്നാൽ കോവിഡ് പരിശോധനയിൽ ഇവയിൽ ഭൂരിഭാഗം രോഗികൾക്കും നെഗറ്റീവ് റിസൾട്ടാകും ലഭിക്കുന്നത്. കോവിഡിന് ഏറെക്കുറെ സമാനമായ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഈ രോഗമാണ് H3N2 ഇൻഫ്ലുവൻസ. മറ്റ് വൈറൽ പനി ഉണ്ടാക്കുന്ന വൈറസുകളിൽ നിന്ന് കുറച്ച് വ്യത്യസ്തനാണ് ഈ വൈറസ്. ഇത് ബാധിക്കുന്നവർക്ക് ഏകദേശം ഒരാഴ്ച്ചയോളം നീണ്ട് നിൽക്കുന്ന കടുത്ത പനിയും മൂന്ന് ആഴ്ച്ച നീണ്ട് നിൽക്കുന്ന ചുമയും ഉണ്ടാകാറുണ്ട്.  കടുത്ത പനി, തുടർച്ചയായ ചുമ, സൈനസിന് സമാനമായ ലക്ഷണങ്ങൾ എന്നിവയാണ് H3N2 ഇൻഫ്ലുവൻസയുടെ ഭാഗമായി രോഗികളിൽ കാണപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് നമ്മുടെ രാജ്യത്ത് നിന്നും പൂർണ്ണമായും ഇല്ലാതായിട്ടില്ലെങ്കിലും നിലവിൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്നത് കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ള H3N2 ഇൻഫ്ലുവൻസയാണ്. കോവിഡിനെപ്പോലെതന്നെ ഒരു വയറസ് രോഗമാണ് ഇതും. മുതിർന്നവരെ പൊതുവെ ബാധിക്കുന്നത് ഇൻഫ്ലുവൻസാ ബി വിഭാഗം വൈറസാണെങ്കിൽ കുട്ടികളെ ബാധിക്കുന്നത് ഇതിന്‍റെ അഡിനോവയറൽ ഇൻഫെക്ഷനാണ്. നിലവിൽ ഭൂരിഭാഗം ജനങ്ങളും മാസ്ക് ഉൾപ്പെടെയുള്ള വൈറൽ പ്രതിരോധ മാർഗ്ഗങ്ങൾ അധികം സ്വീകരിക്കാത്തത് കാരണമാണ് H3N2 ഇൻഫ്ലുവൻസ വ്യാപകമായി ബാധിക്കുന്നത്. കോവിഡിനും H3N2 ഇൻഫ്ലുവൻസയ്ക്കും പൊതുവേ കാണപ്പെടുന്ന ലക്ഷണങ്ങളാണ് പനി, തണുപ്പ്, ചുമ, ജലദോഷം, തല വേദന, പേശി വേദന, ചെവി വേദന, തൊണ്ട വേദന, മണമില്ലായ്മ, രുചിയില്ലായ്മ, ഓക്കാനം, വയറിളക്കം എന്നിവ. എന്നാൽ ശ്വാസം എടുക്കുന്നതിലെ ബുദ്ധിമുട്ട് ക്ഷീണം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പൊതുവെ കോവിഡിന് മാത്രമാണ് കാണപ്പെടുന്നത്. 


ALSO READ: World Kidney Day 2023: ആരോ​ഗ്യത്തോടെ സംരക്ഷിക്കാം വൃക്കകളെ, ഇന്ന് ലോക വൃക്ക ദിനം; ചരിത്രം പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം


H3N2 ഇൻഫ്ലുവൻസ ബാധിക്കുന്ന രോഗികളെ ഏറ്റവും ഗുരുതരമായി ബാധിക്കാറുള്ളത് കടുത്ത ചുമയാണ്. രണ്ട് മുതൽ മൂന്ന് ആഴ്ച്ച വരെ ഈ രോഗികളിൽ ചുമയും തൊണ്ട പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ആന്‍റി അലർജിക് ഗുളികകളും സിറപ്പുകളും കഴിക്കുന്നത് ചുമ ഒരു പരിധി വരെ പിടിച്ചു നിർത്താൻ സഹായിക്കും. വേഗത്തിലുള്ള ഇൻകുബേഷൻ പീരീഡാണ് H3N2 ഇൻഫ്ലുവൻസയുടെ മറ്റൊരു പ്രത്യേകത. കോവിഡിന്‍റെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 14 ദിവസമാണെങ്കിൽ H3N2 ഇൻഫ്ലുവൻസയുടെ ഇൻകുബേഷൻ പീരീഡ് 1 മുതൽ 4 ദിവസങ്ങൾ വരെ മാത്രമാണ്. ഈ വയറസ് ബാധിച്ചാൽ 24 മണിക്കൂറുകൾക്കുള്ളിൽത്തന്നെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. 


വയസായവരിലും ഡയബറ്റിക്സ് പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും ഇത് കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത ഉണ്ട്. കോവിഡിനെപ്പോലെ തന്നെ രോഗ ബാധിതരായവരുടെ പ്രതിരോധ ശേഷിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ H3N2 ഇൻഫ്ലുവൻസ ഗുരുതരമായി മാറുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ. കോവിഡ്, ആന്‍റിജൻ പരിശോധനകൾ മാത്രമാണ് ഇവയിൽ ഏത് രോഗമാണ് ശരീരത്തെ ബാധിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ഒരേയൊരു മാർഗ്ഗം. H3N2 ഇൻഫ്ലുവൻസ ബാധിതരിൽ എല്ലാപേർക്കും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. യാതൊരു ലക്ഷണങ്ങളുമില്ലാതെ കോവിഡ് ചിലരിൽ വന്ന് പോകുന്നതുപോലെ ഇതും വന്ന് പോകാനുള്ള സാധ്യതകളുണ്ട്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് രോഗം ഗുരുതരമായി ബാധിക്കാനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ സാധാരണ വയറൽ പനിക്ക് സമാനമായി രോഗ ലക്ഷണങ്ങൾക്ക് അനുയോജ്യമായ ചികിത്സയാണ് ഡോക്ടർമാര്‍ H3N2 ഇൻഫ്ലുവൻസയ്ക്കും നിർദ്ദേശിക്കാറുള്ളത്. കടുത്ത പനി ചുമ പോലെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ കഴിച്ച് തുടങ്ങുകയും ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്തുകയും വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ