വേനൽക്കാലം നിങ്ങളുടെ മുടിക്ക് കൂടുതൽ പരിചരണം ആവശ്യമുള്ള സമയമാണ്. കഠിനമായ ചൂടിൽ നിന്നും അന്തരീക്ഷ മലിനീകരണത്തിൽ നിന്നും നിങ്ങളുടെ മുടിക്ക് കൂടുതൽ സംരക്ഷണം നൽകേണ്ട സമയാണിത്. മുടിയുടെ ആരോ​ഗ്യത്തിൽ ജീവിതശൈലി, ഭക്ഷണക്രമം, സമ്മർദ്ദം, ഹോർമോൺ എന്നിവ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുടികൊഴിച്ചിലിന്റെ കാരണം വിവിധ കാലാവസ്ഥകളും മെഡിക്കൽ അവസ്ഥകളും ജനിതക ഘടകങ്ങളും ആകാം. പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണം കഴിച്ചാൽ മുടിയുടെ ആരോ​ഗ്യം മികച്ചതാക്കാൻ സാധിക്കും. മുടിയുടെ ആരോ​ഗ്യം മികച്ചതാക്കാൻ വിവിധ പോഷകങ്ങൾ സഹായിക്കും. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.


മുടിയുടെ ആരോ​ഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ ഇവയാണ്


ബയോട്ടിൻ: സാധാരണയായി ബി വിറ്റാമിൻ എന്നറിയപ്പെടുന്ന ബയോട്ടിൻ മുടിക്ക് ഏറ്റവും മികച്ച വിറ്റാമിനുകളിൽ ഒന്നാണ്. നിങ്ങൾക്ക് ശരീരത്തിൽ വേണ്ടത്ര ബയോട്ടിൻ ഇല്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയില്ല, ഇത് നിങ്ങളുടെ തലയോട്ടിയിൽ ഓക്സിജൻ ലഭിക്കുന്നത് കുറയാൻ കാരണമാകും. നിങ്ങളുടെ തലയോട്ടിക്ക് ശരിയായ പോഷണം ലഭിക്കാത്തതിന്റെ ഫലമായി നിങ്ങൾക്ക് മുടി കൊഴിച്ചിൽ ഉണ്ടാകാം.


ഇരുമ്പ്: ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പിന്റെ സഹായത്തോടെ, ചുവന്ന രക്താണുക്കൾ ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നു, ഇത് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും മുടിയുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ നല്ല ഉറവിടമാണ് ചീര. മുടികൊഴിച്ചിൽ ഇരുമ്പിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.


ഒമേഗ 3: ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ സപ്ലിമെന്റ് കഴിക്കുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഫാറ്റി ഫിഷ്, ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഘടകമാണെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.


വിറ്റാമിൻ എ: മുടി വളർച്ചയ്ക്ക് വിറ്റാമിൻ എ അത്യാവശ്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ വിറ്റാമിൻ എ അമിതമാകുന്നത് മുടികൊഴിച്ചിലിന് കാരണമാകും. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. ഇത് മുടി കൊഴിയുന്നതിൽ നിന്നും മുടി പൊട്ടിപ്പോകുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു.


വിറ്റാമിൻ സി: കൊളാജൻ നിങ്ങളുടെ മുടിയിഴകൾ ശക്തിപ്പെടുത്താം. വിറ്റാമിൻ സി കൊളാജന്റെ ഉത്പാദനത്തിൽ പ്രധാനപ്പെട്ടതാണ്. ഇത് ശക്തമായ ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. മുടിയിഴകളെ സംരക്ഷിക്കുന്നതിന് ഇവ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രതിരോധ സംവിധാനം ഫ്രീ റാഡിക്കലുകളാൽ ആക്രമിക്കപ്പെടുമ്പോൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം സംഭവിക്കുന്നു. ഇത് നരയും മുടി കൊഴിച്ചിലും ഉണ്ടാകുന്നതിന് കാരണമാകുന്നു.


വൈറ്റമിൻ ഡി: വൈറ്റമിൻ ഡിയുടെ കുറവ് മുടിയുടെ ആരോ​ഗ്യത്തെ മോശമാക്കും. വിറ്റാമിൻ ഡി മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. പുതിയ മുടിയുടെ രൂപീകരണത്തിലും വിറ്റാമിൻ ഡി വലിയ പങ്കുവഹിക്കുന്നുണ്ട്.


വിറ്റാമിൻ ഇ: വിറ്റാമിൻ ഇ മുടിയുടെ ശക്തിയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. മുടികൊഴിച്ചിൽ ഫാറ്റി ആസിഡിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു, വിറ്റാമിൻ ഇ ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. അവക്കാഡോയിൽ വിറ്റാമിൻ ഇ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.