Hair care Tips: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ പമ്പ കടക്കും
ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. സുന്ദരമായ മുടിയുടെ സംരക്ഷണത്തിനായി വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.
Hair care Tips: ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. സുന്ദരമായ മുടിയുടെ സംരക്ഷണത്തിനായി വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.
എന്നാല്‍, നമുക്കറിയാം വേണ്ടവിധം സംരക്ഷിച്ചില്ല എങ്കില്‍ മുടി കൊഴിയുകയും ഭംഗി ഇല്ലാതാകുകയും ചെയ്യും. മുടി സംരക്ഷണത്തിന് വേണ്ടത്ര സമയവും ശ്രദ്ധയും നല്‍കിയിട്ടും ഫലമില്ല എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ തലമുടി കഴുകുമ്പോള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ആയിരിക്കാം മുടി കൊഴിച്ചിലിന് കാരണമാകുന്നത്. അതായത്, മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. നാം ചെയ്യുന്ന ചെറിയ പിഴവുകള്‍ മൂലം നഷ്ടപ്പെടുന്നത് സുന്ദരമായ മുടിയാണ്...
Also Read: Tomato for Skin: അല്പം തക്കാളി മതി, ചര്‍മ്മം വെട്ടിത്തിളങ്ങും
കൊഴിയാതിരിക്കാൻ മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാം....
മുടി കഴുകാന്‍ ചൂട് വെള്ളം ഉപയോഗിക്കരുത് (Do not use hot water to wash hair)
ഹെയര്‍ സ്റ്റൈലി൦ഗ് (Hair Styling) ഉപകരണങ്ങളുടെ അമിത ഉപയോഗം മുടിയ്ക്ക് കേടുവരുത്തും. അതായത് ഒരു പരിധിയില്‍ കൂടുതല്‍ ചൂടു മുടിയ്ക്ക് വേണ്ട, എന്നാല്‍ സമാനമായ പ്രശ്നമാണ് ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകിയാലും ഉണ്ടാകുന്നത്. അമിതമായ ചൂട് മുടിയുടെ ബാഹ്യചർമം തുറക്കാനും എണ്ണമയം ഇല്ലാതാക്കാനും ഇടയാക്കും. കൂടുതല്‍ ചൂട് മുടി കൂടുതല്‍ ഡ്രൈ ആകാനും പൊട്ടാനും കാരണമാകുന്നു. അതുകൊണ്ട് മുടി കഴുകാന്‍ കഴിവതും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. അമിതമായ തണുപ്പുള്ള സമയമാണ് എങ്കില്‍ മാത്രം പരമാവധി ചെറുചൂട് വെള്ളം തയ്യാറാക്കി മുടി കഴുകാം.
കുറഞ്ഞ അളവില്‍ ഷാംപൂ പുരട്ടുക (Use small quantity of shampoo to wash your hair)
മുടിയില്‍ ഷാമ്പൂ പുരട്ടുമ്പോഴും ഏറെ ശ്രദ്ധ വേണം. തലയോട്ടിയിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ, താരൻ, അഴുക്ക് എന്നിവ നീക്കം ചെയ്യാനാണ് നാം ഷാമ്പൂ ഉപയോഗിക്കുന്നത്. എന്നാൽ ഷാമ്പൂ മുടിയിഴകളിലെ എണ്ണമയം നഷ്ടമാക്കും. കൂടാതെ, വളരെ കുറഞ്ഞ അളവില്‍ മാത്രം ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്പം വെള്ളം ചേര്‍ത്ത് ഷാമ്പൂ ഉപയോഗിക്കുന്നതാണ് ഉത്തമം.
ദിവസവും മുടി കഴുകേണ്ട (Do not wash hair daily)
മിക്ക ഷാമ്പൂവിലും മുടിക്ക് ഹാനികരമായ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ടാവും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണമാത്രം ഷാംമ്പൂ ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും.
ഷാമ്പൂ ഉപയോഗിച്ച് പെട്ടെന്ന് കഴുകിക്കളയുക (Wash hair soon after applying shampoo)
പാരബീൻ, സൾഫേറ്റ് എന്നിവ അടങ്ങിയ ഷാമ്പൂ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. മുടി നനഞ്ഞിരിക്കുമ്പോൾ പൊട്ടാനുള്ള സാധ്യതയും കൂടുതലാണ്. കൂടിയാല്‍ 15 മിനിറ്റ്, അതിനുള്ളില്‍ തന്നെ ഷാമ്പൂവും കണ്ടീഷനി൦ഗും നടത്തുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഉത്തമം.
കണ്ടീഷനര്‍ അധികം വേണ്ട ( Do not use excess of Conditioner)
ഒരുപാട് കണ്ടീഷനർ ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടിയിൽ എണ്ണമയം കൂടുതലുള്ളതായി തോന്നാനും ചുരുളാനും കാരണമാകും.
കണ്ടീഷനർ തലയോട്ടിയില്‍ ഉപയോഗിക്കരുത് (Do not use Conditioner on the scalp)
ഷാംപൂ തലയോട്ടിയിലാണ് പുരട്ടേണ്ടത്, എന്നാൽ കണ്ടീഷനർ മുടിയിഴകളിലാണ് പുരട്ടേണ്ടത്. കണ്ടീഷനർ തലയോട്ടിയില്‍ ഉപയോഗിക്കുന്നത് മുടിയ്ക്ക് കേടു വരുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...