Hair Fall Control Tips: മുടി കൊഴിച്ചില്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്.  മുടി കൊഴിച്ചിലിന്‍റെ കാരണം അന്വേഷിക്കാത്തവര്‍  വിരളമായിരിയ്ക്കും.  പ്രതിവിധി ചെയ്യും മുന്‍പ്  എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്‍റെ  കാരണം കണ്ടെത്തേണ്ടതുണ്ട്.  അത് കണ്ടെത്തി വേണം ചികിത്സകൾ ആരംഭിക്കാന്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

മുടികൊഴിച്ചിലിനുള്ള ഏറ്റവും സാധാരണമായ കാരണം മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്. ഇതുമൂലം മുടി അയഞ്ഞുപോകുകയും വേരുകളിൽ നിന്ന് ഇളകി വീഴാൻ തുടങ്ങുകയും ചെയ്യുന്നു. നിങ്ങൾ മുടിയെ ശക്തിപ്പെടുത്തുന്നില്ലെങ്കിൽ മുടികൊഴിച്ചിൽ നിയന്ത്രിക്കുന്ന ഷാമ്പൂവിനോ കണ്ടീഷണറിനോ മുടികൊഴിച്ചിൽ തടയാൻ കഴിയില്ല. 


മുടി കൊഴിച്ചിലിന് യഥാര്‍ത്ഥ പ്രതിവിധി കണ്ടെത്തിയാണ് ചികിത്സ നല്‍കേണ്ടത്.   
കൂടാതെ, മുടി കൊഴിച്ചിലിന്  ലഭ്യമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉത്തമം. അവ ഉപയോഗിക്കാനും എളുപ്പമാണ്, ഒപ്പം ഗുണകരവും ലാഭകരവുമാണ്‌.  


മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള ചില നുറുങ്ങുകൾ അറിയാം  


1. ഒലീവ് ഓയിൽ (Olive Oil) 


മുടികൊഴിച്ചിൽ തടയാന്‍  ഒലിവ് ഓയിൽ ഏറെ  നല്ലതാണ്. ഈ എണ്ണയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ നേരിട്ട് പോഷിപ്പിക്കുകയും മുടിയ്ക്ക് സ്വാഭാവിക ഈർപ്പം നൽകുകയും മുടിക്ക് ബലം നൽകുകയും   ചെയ്യുന്നു. 


2. മുട്ട മുടിയില്‍  പുരട്ടാം  (Egg)


മുട്ട കഴിക്കുന്നതിനൊപ്പം മുടിയിൽ പുരട്ടുന്നതും ഗുണം ചെയ്യും . ഇത് മുടിക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിൻ ബി, ഇരുമ്പ് തുടങ്ങിയ പോഷണം നൽകുന്നു. ഇതുമൂലം മുടി ശക്തമാവുകയും നീളമുള്ളതും കട്ടിയുള്ളതുമായി മാറുന്നു. 


3. കറ്റാർ വാഴ (Aloe Vera)


താരൻ മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുന്നു. ഇത് പിന്നീട് മുടി കൊഴിച്ചിലിന് വഴിതെളിക്കും.  ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണ് കറ്റാർവാഴ. കറ്റാർ വാഴ ജെൽ തലയോട്ടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. കട്ടര്‍ വാഴ ജെല്‍  ഉപയോഗിക്കുന്നത് വഴി തലയിലെ ചൊറിച്ചിലും അവസാനിക്കുന്നു. 


4. നെല്ലിക്ക  (Indian Gooseberry) 
മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമമാണ്  നെല്ലിക്ക. നെല്ലിക്കയില്‍  വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വേരുകൾ മുതൽ അറ്റം വരെ ബലപ്പെടുത്തുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.