Hair Fall Solution: അഴകാര്‍ന്ന സുന്ദരമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. മുടിയുടെ ഭംഗിയ്ക്കും അഴകിനുമായി എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്താമോ അതെല്ലാം പരീക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍, ഉദ്ദേശിച്ച ഫലം  ലഭിക്കാറില്ല എന്ന് മാത്രമല്ല ഉള്ള മുടി നഷ്ടപ്പെടുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read :  Covid-19 Update India: ഇന്ത്യയിൽ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, സജീവ കേസുകളുടെ എണ്ണം 3,468 ആയി 


മുടിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരാതിയാണ് മുടി കൊഴിച്ചിലും അകലത്തില്‍ മുടി നരയ്ക്കുന്നതും. മുടി കൊഴിച്ചിലിനെയും നരയെയും കുറിച്ച് ആശങ്കപ്പെടുന്നവരാണ് എങ്കില്‍ അതിനുള്ള പരിഹാരം നിങ്ങള്‍ക്ക്  അടുക്കളയില്‍ നിന്നും ലഭിക്കും.  


Also Read:  Hair wash Tips: മുടി കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ പമ്പ കടക്കും..!!
 
ഇക്കാലത്ത്, മായം കലര്‍ന്ന ഭക്ഷണം, ചിട്ടയില്ലാത്ത ജീവിതശൈലി എന്നിവ മൂലം വളരെ ചെറു പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ ഇടയാകുന്നു.  മുടി കൊഴിച്ചിലും, മുടി വേഗം നരയ്ക്കുന്നതുമാണ് ഇന്ന് യുവാക്കള്‍  നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. മുടി നരയ്ക്കുമ്പോള്‍ മുടി കറുപ്പിക്കാന്‍ കുറുക്കുവഴികള്‍ ആളുകള്‍ കണ്ടെത്തുന്നു. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ കളറുകള്‍, അല്ലെങ്കില്‍ ഹെയര്‍ ഡൈയുടെ പാർശ്വഫലങ്ങൾ ഏറെയാണ്‌. അതിനാല്‍ തന്നെ ഇത് ഉപയോഗിക്കാന്‍ പലരും മടിക്കുന്നു. 


Also Read:  Eye Health: കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ സൂപ്പര്‍ ഫുഡ്സ്


മുടി സ്വാഭാവികമായി കറുപ്പിക്കാനും താരൻ എന്ന പ്രശ്‌നം ഇല്ലാതാക്കാനും നമ്മുടെ അടുക്കളയില്‍ ലഭ്യമായ ഒരു സാധനം ഏറെ സഹായകമാണ്. അതാണ്‌ കറുത്ത എള്ള്. അതായത്, കറുത്ത എള്ളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കറുത്ത എള്ള് ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്നതിലൂടെ മുടിയുടെ നിറം വീണ്ടെടുക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 


യഥാർത്ഥത്തിൽ കറുത്ത എള്ളിൽ ഒമേഗ-3, 6 തുടങ്ങിയ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകൾ ശരീരത്തിലെ കൊളാജൻ വർദ്ധിപ്പിക്കുന്നു, ഇത് രക്തചംക്രമണം വർദ്ധിപ്പിച്ച് മുടിയുടെ വേരുകളെ പോഷിപ്പിക്കുന്നു. ഇത് മുടികൊഴിച്ചിൽ തടയാനും സ്വാഭാവികമായി കറുപ്പ് നിറം നിലനിർത്താനും സഹായിക്കുന്നു. 


കറുത്ത എള്ള് മുടി കറുപ്പിക്കാന്‍ എങ്ങിനെ ഉപയോഗിക്കാം?


കറുത്ത എള്ള് മുടിക്ക് ഏറെ പ്രയോജനകരമാണ് എന്ന് നമുക്കറിയാം.  കറുത്ത എള്ള്  ഉപയോഗിച്ച് പാർശ്വഫലങ്ങളില്ലാതെ സ്വാഭാവികമായി മുടി കറുപ്പിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഈ മാര്‍ഗ്ഗം പരീക്ഷിക്കാം. കറുത്ത എള്ള് ഉണക്കിയ ശേഷം അത് നന്നായി പൊടിച്ചെടുക്കുക. ഇതിന് ശേഷം ഉള്ളി നീരും കറ്റാർ വാഴ നീരും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. നിങ്ങളുടെ പേസ്റ്റ് തയ്യാറായി. ഈ പേസ്റ്റ് നിങ്ങളുടെ മുടിയിൽ പുരട്ടുക. ഏകദേശം ഒരു മണിക്കൂറിന്  ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക. ഈ പ്രതിവിധി മാസത്തിൽ 3-4 തവണ ചെയ്താൽ മുടി കറുക്കാൻ തുടങ്ങും. 


മുടിക്ക് കറുത്ത എള്ള് നല്‍കുന്ന ഗുണങ്ങള്‍ അറിയാം 


മുടി കൊഴിച്ചിൽ കുറയുന്നു:  മുടിയില്‍  കറുത്ത എള്ള് പേസ്റ്റ് പുരട്ടുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു, ഇതുമൂലം മുടി കൊഴിച്ചിൽ കുറയുന്നു. ഇത് മുടിയിലെ അണുബാധയെ ഇല്ലാതാക്കുകയും മുടിയിൽ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. 


താരൻ പ്രശ്നത്തിൽ നിന്ന് മുക്തി നല്‍കുന്നു:  ശൈത്യകാലത്ത് മുടിയിലെ താരൻ എന്നത്  ഒരു സാധാരണ പ്രശ്നമാണ്. തലയോട്ടിയിലെ ചർമ്മത്തിൽ ഈർപ്പത്തിന്‍റെ അഭാവമാണ് ഇതിന് കാരണം. മുടിയില്‍ പുരട്ടാനായി ഉപയോഗിക്കുന്ന ഹെയർ പേസ്റ്റില്‍ അടങ്ങിയിരിയ്ക്കുന്ന കറുത്ത എള്ളില്‍ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് തലയിൽ പുരട്ടുന്നത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയിൽ നിന്ന് താരൻ ഇല്ലാതാക്കുകയും ചെയ്യുന്നു.   


മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നു: കറുത്ത എള്ളില്‍ ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിന്‍റെ ഉപയോഗം കൊണ്ട് മുടി മൃദുവാകുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. മുടിയുടെ അറ്റം പിളരുന്ന പ്രശ്നവും ഇല്ലാതാകുന്നു.   


മുടി നരയ്ക്കുന്നത് തടയുന്നു: കറുത്ത എള്ള് പേസ്റ്റ് ഉപയോഗിക്കുന്നത് ശരീരത്തിലെ കൊളാജൻ വർദ്ധിപ്പിക്കുന്നു, ഇത് തലയിലെ കോശങ്ങളെ ശക്തിപ്പെടുത്തുന്നു. ഇതുമൂലം മുടി വെളുക്കുന്ന പ്രശ്നം വലിയ തോതിൽ കുറയാൻ തുടങ്ങും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ