Hair Growth Tips : ഇടതൂര്‍ന്ന മുടിയിഴകൾ വേണോ? ഈ നാട്ടുവിദ്യ പരീക്ഷിക്കൂ
Hair Care Tips : തേങ്ങാ പാൽ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുകയും മുടിയുടെ സ്വാഭവികത നിലനിർത്തുകയും ചെയ്യും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ താത്പര്യം ഉള്ള ഒരു കാര്യമാണ് മുടി. കട്ടി കൂടിയ ഇടതൂർന്ന കറുത്ത മുടി വേണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കുറവാണ്. മുടിയുണ്ടെങ്കിൽ എങ്ങനെ വേണമെങ്കിലും കെട്ടാമെന്നും മുടിയുണ്ടായാൽ മതിയെന്നും നമ്മുടെ അമ്മൂമ്മമാർ മുടിയെ കുറിച്ച് പറയാറുണ്ട്. എന്നാൽ മുടിയില്ലെങ്കിലോ? ഇന്നത്തെ കാലത്ത് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിലും മുടിക്ക് ബലം ഇല്ലായിമയും. കോവിഡ് രോഗബാധയ്ക്ക് ശേഷം ഈ പ്രശ്‌നങ്ങൾ വളരെയധികം വർധിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും, വ്യായാമം ഇല്ലായിമയും ഒക്കെ പലപ്പോഴും മുടിയെ ബാധിക്കാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. കൂടാതെ മുടിയുടെ സംരക്ഷണത്തിന് ഇന്നത്തെ ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത് ഷാംപൂവും കണ്ടിഷണറും ഒക്കെയാണ്. എന്നാൽ ഇവയിൽ ചിലതെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളത്. പലപ്പോഴും ഇതിനേക്കാൾ ഒക്കെ ഫലം നൽകുക നമ്മുടെ അമ്മമാരുടെ ചില വിദ്യകൾ ആയിരിക്കും.
ALSO READ: Cholesterol: കൊളസ്ട്രോൾ... ഹൃദ്രോഗങ്ങളിലേക്കുള്ള പ്രധാന വാതിൽ; കാരണങ്ങൾ അറിയാം, പ്രതിരോധിക്കാം
കയ്യോന്നിയും കറ്റാർവാഴയും ഇട്ട് എന്ന കാച്ചിയ എണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നതും ചെമ്പരത്തി താളി ഉപയോഗിച്ച് തല കഴുകുന്നതും ഒക്കെ വളരെയധികം ഗുണപ്രദമാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയും നാളികേരവും മുടിക്ക് ആരോഗ്യം നൽകാൻ സഹായിക്കും. അത്തരത്തിൽ മുടി വളരാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് തേങ്ങാ പാൽ.
തേങ്ങാപാൽ എങ്ങനെ ഉപയോഗിക്കാം ?
തീരെ കുറച്ച് മാത്രം വെള്ളം ചേർത്ത ശുദ്ധമായ തേങ്ങാ പാൽ മുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ തേങ്ങാ പാൽ മുടിയിൽ പിടിക്കാൻ സമയം കൊടുത്തതിന് ശേഷം കഴുകി കളയുക. തേങ്ങാ പാൽ ഇങ്ങനെ പമുടിയിൽ പുരട്ടുന്നത് മുടിയിലെ അഴുക്ക് പൂർണമായും ഒഴിവാക്കാനും നല്ല കറുത്ത നിറം നല്‍കാനും സഹായിക്കും. തേങ്ങാ പാൽ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുകയും മുടിയുടെ സ്വാഭവികത നിലനിർത്തുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...