കോവിഡിന് ബാധിച്ചവരിൽ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. കോവിഡ് ഭേദമായവരിൽ പലർക്കും രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷമാണ് മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നത്. ഈ അവസ്ഥയെ ടെലോജൻ എഫ് ലുവിയം എന്നാണ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷകാഹാരക്കുറവ്, ശരീരത്തിലെ പെട്ടന്നുള്ള മാറ്റങ്ങൾ, വൈറ്റമിന്റെ കുറവ്, ഹോർമോൺ തകരാറുകൾ എന്നിവയും മുടി കൊഴിച്ചിലിന്റെ കാരണങ്ങളാണ്. കോവിഡിന് ശേഷം ഒന്ന് മുതൽ ഒന്നര മാസത്തിനുള്ളിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ താൽക്കാലികമാണ്. കൃത്യമായ പരിചരണവും സംരക്ഷണവും നൽകിയാൽ മുടികൊഴിച്ചിലിൽ നിന്ന് രക്ഷനേടാം. ഇതിനായി വൈറ്റമിനും അയണും അടങ്ങിയ ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ അടങ്ങിയതും സമീകൃതവുമായ ഭക്ഷണം മുടി കൊഴിച്ചിൽ കുറയ്ക്കും. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഉള്ള മികച്ച മാർ​ഗങ്ങൾ ഇവയാണ്.


വെളിച്ചെണ്ണ: വെളിച്ചെണ്ണയിലെ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ആരോ​ഗ്യമുള്ള മുടി വളരുന്നതിന് നിങ്ങളെ സഹായിക്കും. ഇത് മുടിക്ക് ബലവും നൽകുന്നു. ചൂടാക്കിയ വെളിച്ചണ്ണ തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.


മുട്ടയുടെ വെള്ള: മുടി വളരുന്നതിന് ഉപയോ​ഗിക്കാവുന്ന ഒരു മികച്ച ഉത്പന്നമാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണപ്രദമാണ്. മുട്ടയുടെ വെള്ള തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.


നെല്ലിക്ക: നെല്ലിക്ക നീര് തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയെ ആരോഗ്യമുള്ളതാക്കുന്നു. മുടിക്ക് കറുപ്പ് നിറം നിലനിർത്താനും അകാല നരയെ തടയാനും നെല്ലിക്ക നീര് സഹായിക്കുന്നു. കൂടാതെ താരനും മറ്റ് ഫംഗസ് അണുബാധകൾ തടയാനും നെല്ലിക്ക ഫലപ്രദമാണ്.


സവാള ജ്യൂസ്: സവാള ജ്യൂസ് മുടിക്ക് വളരെ നല്ലതാണ്. മുടി കൊഴിച്ചിൽ തടയുന്നതിനും ശക്തിയും കട്ടിയുമുള്ള പുതിയ മുടി വളരുന്നതിനും സവാള ജ്യൂസ് നല്ലതാണ്. സവാളയിലെ സൾഫർ കൊളാജൻ മുടിയുടെ വളർച്ചയെ സഹായിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.