മുടി കൊഴിച്ചിൽ എല്ലാവരേയും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു സംഭവമാണ്. വീട്ടിൽ എങ്ങോട്ട് തിരിഞ്ഞാലും കൈനിറ മുടികൾ കിട്ടുന്നത് നമ്മളെ മാനസികമായി തളർത്തുന്നത് പോലെയാണ്. ഷാംമ്പൂ ഒക്കെ ഒരുപാട് പരീക്ഷിച്ചിട്ടും ഈ മുടി കൊഴിച്ചിലിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ലാത്ത അവസ്ഥയാണ്. അപ്പോൾ പ്രകൃതിദത്തമായ ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

കറ്റാർവാഴ (Aloe Vera Prevents Hair Loss)


കറ്റാർവാഴ ജെൽ ചെടിയിൽ വേർതിരിച്ചെടുത്ത് അതൊരു കൊഴമ്പ് രൂപത്തിലാക്കുക. ഇത് മുടിയുടെ ഉള്ളിലേക്ക്, അതായിത് മുടി നിൽക്കുന്ന ചർമ്മതിലേക്ക് തേച്ചു പിടിപ്പിക്കണം. ഏകദേശം അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകാം. ഇത് ആഴ്ചയിൽ രണ്ടു തവണ ചെയ്യുക നിങ്ങളുടെ മുടി കൊഴിച്ചിലിനെ ആശ്വാസം ലഭിക്കും.


ALSO READ : മഞ്ഞള്‍ അമിതമായി കഴിയ്ക്കുന്നത് ഇവര്‍ക്ക് ആപത്ത്


മുട്ട (Egg Helps to Prevents Hair Fall)


ഒരു മുട്ടയെടുത്ത് അത് നല്ല പോലെ സ്മാഷ് ചെയ്യുക, അതിലേക്ക് ഒരു ടീ സ്പൂൺ ഒലീവ് ഓയിൽ ചേർക്കുക. എന്നിട്ട് വീണ്ടും എടുത്ത് മിക്സ് ചെയ്യുക. അങ്ങനെ ലഭിക്കുന്ന മിശ്രിതം മുടിയുടെ ഉള്ളിലേക്ക്, അതായിത് മുടി നിൽക്കുന്ന ചർമ്മതിലേക്ക് തേച്ചു പിടിപ്പിക്കണം. ഏകദേശം 15-20 മിനിറ്റ് വരെ കാത്തിരിക്കുക. അതിന് ശേഷം ഷമ്പൂ ഇട്ട് തല കഴുകി കളയാം. മുടി കണ്ടീഷൻ കൂടി ചെയ്യുന്നത് നല്ലതാണ്. ഒന്നോ രണ്ടോ തവണആഴ്ചയിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.


ALSO READ : പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആരോ​ഗ്യവി​ദ​ഗ്ധർ നിർദേശിക്കുന്ന മൂന്ന് കാര്യങ്ങൾ


നെല്ലിക്ക (Amla Helps to Prevents Hair Loss)


തല ഡ്രൈ ആകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. അരച്ചെടുത്ത നെല്ലിക്കയിലേക്ക് അതെ അളവിൽ നാരങ്ങനീര് ചേർത്ത് മിശ്രിതമാക്കുക. ഇത് മുടിയുടെ ഉള്ളിലേക്ക്, അതായിത് മുടി നിൽക്കുന്ന ചർമ്മതിലേക്ക് തേച്ചു പിടിപ്പിക്കണം. 15-20 മിനിറ്റ് അങ്ങനെ തലയിൽ കൊണ്ട് പിന്നീട് ഷാമ്പൂ ഉപയോഗിച്ച് തല കഴുകണം. ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.