Hairfall and Dandruff Solution: മുടി കൊഴിച്ചിലും താരനും അകറ്റാം; ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി
ഗുണകരമായ ഭക്ഷണശീലം പിന്തുടരുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് മുടികൊഴിച്ചിലും മറ്റും തടയാൻ സഹായിക്കും.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇതിൽ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ല. എല്ലാവർക്കും ഇത് സംഭവിക്കാവുന്നതാണ്. മുടികൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളും ഉണ്ട്. ഹോർമോൺ വ്യതിയാനം മുതൽ വെള്ളം മാറി കുളിക്കുന്നത് വരെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഒരു പരിധി വരെ നമ്മുടെ ഭക്ഷണശീലവും ഇതിനൊരു കാരണാമാകുറെണ്ടെന്ന് തന്നെ പറയാം.
അതുപോലെ ആളുകൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് താരൻ. താരൻ ഒരുപാടുണ്ടെങ്കിലും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തി തലമുടി സംരക്ഷണം നടത്താം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ വളരെ അത്യന്താപേക്ഷിതമാണ്. പലപ്പോഴും വിറ്റാമിനുകളുടെ കുറവു കൊണ്ടാണ് മുടിയ്ക്ക് കരുത്തില്ലാകുന്നതും വളരെ പെട്ടെന്ന് കൊഴിയുന്നതും. അതുകൊണ്ട് തന്നെ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണത്തിനൊപ്പം മറ്റു ചില കാര്യങ്ങൾ കൂടി ചെയ്ത് നമുക്ക് തലമുടിയെ സംരക്ഷിക്കാനാകും. മുടികൊഴിച്ചിൽ തടയാനായി ഹെയർമാസ്കുകൾ ഉപയോഗിക്കാവുന്നതാണ്. അതിലൂടെ മുടിയുടെ ആരോഗ്യം വർധിപ്പിച്ച് കൂടുതൽ കരുത്തോടെ വളരാൻ സഹായിക്കും. ഹെയർ മാസ്ക്കുകൾ പുറത്തുനിന്ന് വാങ്ങണമെന്നില്ല. വീട്ടിൽ തയാറാക്കാൻ കഴിയുന്ന ഒരുഗ്രൻ ഹെയർ മാസിക് പരിചയപ്പെടാം.
കഞ്ഞിവെള്ളമാണ് ഈ ഹെയർമാസിക്കിനായി നമുക്ക് വേണ്ട ഏറ്റവും പ്രധാന കാര്യം. ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഒന്നാണ് കഞ്ഞിവെള്ളം. ഇനി വേണ്ടത് ഉലുവയാണ്. ഈ രണ്ട് സാധനവും മുടിയ്ക്ക് കരുത്തേകാൻ ബെസ്റ്റാണ്. അതുപോലെ തന്നെ തലയിലെ അതികഠിനമായ താരൻ കുറയ്ക്കാനും ഇത് ഉപകരിക്കും.
ഇനി ഈ ഹെയർ മാസ്ക്ക് എങ്ങനെയാണ് തയാറാക്കേണ്ടതെന്ന് നോക്കാം...
ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണമാണ് ഉലുവ എടുക്കേണ്ടത്. രാത്രി മുഴുവൻ ഉലുവ കഞ്ഞിവെള്ളത്തിൽ ഇട്ടുവയ്ക്കുക. തുടർന്ന് രാവിലെ ഈ കഞ്ഞിവെള്ളത്തിൽ നിന്ന് ഉലുവ അരിച്ചുമാറ്റിയെടുക്കാം. ശേഷം ഉലുവ കുതിർത്ത് വച്ചിരുന്ന ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. അധിക സമയമൊന്നും ഇത് തലയിൽ വെച്ചിരിക്കേണ്ടതില്ല. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇനി ഇത്തരത്തിൽ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.
മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണശീലം പിന്തുടരുന്നത് വളരെ പ്രധാനമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ശരിയായതും ഗുണകരമായതുമായ ഭക്ഷണശീലം പിന്തുടരുന്നത് വഴി മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ സാധിക്കും. മുടി നന്നായി വളരുന്നതിനും ആരോഗ്യത്തോടെയിരിക്കുന്നതിനും നല്ല ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. തണ്ണിമത്തൻ ആണ് ഇതിൽ ഏറ്റവും ബെസ്റ്റ്. ഉയർന്ന ജലാംശവും കുറഞ്ഞ കലോറിയും തണ്ണിമത്തനെ വളരെ ആരോഗ്യപ്രദമാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നതിനും മുടിയുടെ വളർച്ചയ്ക്കും തണ്ണിമത്തൻ വളരെ നല്ലതാണ്.
ബെറിപ്പഴങ്ങൾ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബെറിപ്പഴങ്ങൾ. ബെറിപ്പഴങ്ങളിൽ വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയാണ് ബെറിപ്പഴങ്ങൾ. കൂടാതെ തെെര് മുടിയുടെ ആരോഗ്യത്തിന് തൈര് വളരെ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. തെെര് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. തൈരിൽ വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കാൻ വൈറ്റമിൻ ബി സഹായിക്കുന്നു.
അമിതമായ മുടികൊഴിച്ചിൽ താരൻ ശല്യം സഹിക്കാൻ വയ്യ തുടങ്ങിയ ഈ പ്രശ്നങ്ങൾ അതിൽ ഒന്ന് ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒരു പരിധി വരെ തടയാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...