വാലന്റൈൻസ് വാരത്തിലെ ഏറ്റവും അർത്ഥവത്തായതും പ്രധാനപ്പെട്ടതുമായ ദിവസമാണ് ആഴ്ചയിലെ അഞ്ചാം ദിവസം വരുന്ന പ്രോമിസ് ഡേ. ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ശാശ്വതമായ ബന്ധത്തിനായി വാഗ്ദാനങ്ങൾ നൽകാനും നിങ്ങളുടെ വാഗ്ദാനങ്ങൾ എക്കാലത്തെയും മികച്ച രീതിയിൽ പാലിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. 'വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാനുള്ളതാണ്' എന്നത് മറക്കുക. 'വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളതാണ്' എന്നതിലൂടെ ഒരു പുതിയ പ്രവണത ആരംഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

1) ജീവിതത്തിൽ ചിലരെ മറക്കാൻ കഴിയില്ല, ചിലരെ പിരിയാനും കഴിയില്ല. നിന്നെ പിരിയാതെ എന്നും ഞാൻ കൂടിയുണ്ടാകും. ഹാപ്പി പ്രോമിസ് ഡേ.


2) വാക്കാണ് ലോകത്തെ ഏറ്റവും വലിയ സത്യം. ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും. ഹാപ്പി പ്രോമിസ് ഡേ.


ALSO READ: Happy Teddy Day 2023: ഈ ടെഡി ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ


3) പാലിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങൾക്ക് മാത്രമേ വാക്ക് നൽകാൻ പാടുള്ളൂ. കാരണം ലോകത്തിലെ ഏറ്റവും വലിയ സത്യം വാക്കാണ്. ഹാപ്പി പ്രോമിസ് ഡേ.


4) മറക്കാതെ നീ എന്നോടൊപ്പം ഉണ്ടെങ്കിൽ പിരിയാതെ ഞാനും ഒപ്പം ഉണ്ടാകും. ഒരുപാട് പ്രണയത്തോടെ ഹാപ്പി പ്രോമിസ് ഡേ.


5) മറക്കാതെ പിരിയാതെ കൂടെയുണ്ടാകും ഒരു നല്ല സുഹൃത്തായി, സന്തതസഹചാരിയായി, നിഴലായി എന്നും നിന്നോടൊപ്പം. ഹാപ്പി പ്രോമിസ് ഡേ.


6) ഒരാൾക്ക് കൊടുക്കുന്ന വാക്കാണ് പ്രോമിസ്. അത് ഒരിക്കലും തെറ്റാതിരിക്കട്ടെ. ഹാപ്പി പ്രോമിസ് ഡേ.


7) എന്റെ യാത്രകളിൽ...എന്റെ സ്വപ്നങ്ങളിൽ...എന്റെ ചിന്തകളിൽ... എല്ലാം നീ മാത്രമാണ്...ഹാപ്പി പ്രോമിസ് ഡേ.


8) നിങ്ങളുടെ സ്നേഹം വാക്കുകളിലും വാഗ്ദാനങ്ങളിലും ഒതുക്കാതെ ഓരോ കൊച്ചു കൊച്ചു പ്രവർത്തികളിലും പ്രണയം കണ്ടെത്താൻ ശ്രമിക്കുക. ഹാപ്പി പ്രോമിസ് ഡേ.


9) മനസിലും ജീവിതത്തിലും സമാധാനവും നിറഞ്ഞ നല്ലൊരു ദിവസം ആശംസിക്കുന്നു. ഹാപ്പി പ്രോമിസ് ഡേ.


10) മരണം വരെ നീ എന്റെ ഹൃദയത്തിൽ ഉണ്ടാകും ഹാപ്പി പ്രോമിസ് ഡേ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.