Happy Teddy Day 2023: ഈ ടെഡി ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ
Happy Teddy Day 2023: വാലന്റൈൻസ് വാരത്തിൽ നാലാം ദിവസമായ ഫെബ്രുവരി 10 നാണ് ടെഡി ഡേ ആഘോഷിക്കുന്നത്.
ഫെബ്രുവരി ഏഴ് മുതൽ 14 വരെ ഒരാഴ്ച നീണ്ട് നിൽക്കുന്ന വാലന്റൈൻസ് വാരത്തിൽ പ്രണയജീവിതത്തിൽ കരുതേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് ഓരോ ദിനമായി ആചരിക്കുന്നത്. വാലന്റൈൻസ് വാരത്തിൽ നാലാം ദിവസമായ ഫെബ്രുവരി 10 നാണ് ടെഡി ഡേ ആഘോഷിക്കുന്നത്. പങ്കാളിയോട് തന്റെ പ്രണയത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താനുള്ള ദിവസമാണ് ഇത്. ഒരു ടെഡി ബെയർ പാവ സമ്മാനിച്ച് കൊണ്ടാണ് ഇത് വെളിപ്പെടുത്തുക. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ പ്രണയിതാവിനെ ഈ ദിവസം കാണാൻ കഴിയില്ലെങ്കിൽ സന്ദേശങ്ങളായും നിങ്ങളുടെ പ്രണയത്തിന്റെ തീവ്രത അറിയിക്കാം. അതിനുള്ള സന്ദേശങ്ങൾ
1) എന്റെ ജീവിതത്തിലേക്ക് പ്രണയം കൊണ്ട് വന്നവനെ/ വന്നവളെ , നീ എന്റെ ആത്മാർഥ സുഹൃത്ത് കൂടിയാണ്. ഈ ദിനരാത്രങ്ങളെല്ലാം ഞാൻ നിന്നെ പ്രണയിച്ച് കൊണ്ടിയിരിക്കുകയാണ്. ഹാപ്പി ടെഡി ഡേ
2) ഒരു ടെഡി ബെയറിനെ പോലെ നീ എന്റെ ജീവിതം സന്തോഷം നിറഞ്ഞതാക്കുന്നു, ഹാപ്പി ടെഡി ഡേ
3) നിന്നേ ഓരോ തവണ പുണരുമ്പോഴും എനിക്ക് ഒരു ടെഡി ബെയറിനെയാണ് ഓർമ്മ വരുക. അത്തരത്തിൽ ഒരു സന്തോഷമാണ് നീ എനിക്ക് തരുന്നത്. ഈ ലോകത്ത എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളെ/ പ്രിയപ്പെട്ടവനെ നിനക്ക് എന്റെ ഹാപ്പി ടെഡി ഡേ
4) ഇപ്പോഴും എന്റെ ചിന്തകളിൽ നീ മാത്രമാണ്. നീ എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. ഹാപ്പി ടെഡി ഡേ
5) എനിക്ക് ഒരു ടെഡി ബെയറിനെ പോലെ സന്തോഷം തരുന്നവളെ , നിനക്കായി മാത്രമാണ് എന്റെ ഈ ജീവിതം. ഹാപ്പി ടെഡി ഡേ
6) ടെഡി ബെയറുകൾക്ക് ഹൃദയത്തിന്റെ ആവശ്യമില്ല, കാരണം അവയിൽ മുഴുവൻ പ്രണയം നിറഞ്ഞിരിക്കുന്നു. ഹാപ്പി ടെഡി ഡേ
7) എന്റെ പ്രണയത്തിന്റെ തീവ്രത നിന്നെ അറിയിക്കാനായി ഞാൻ നിനക്കൊരു ടെഡി ബെയറിനെ അയക്കുന്നു. ഹാപ്പി ടെഡി ഡേ
എന്താണ് ടെഡി ദിനവും പ്രണയജീവിതവും തമ്മിലുള്ള ബന്ധം?
തങ്ങളുടെ പങ്കാളിക്ക് ഒരു ടെഡി ബേയർ സമ്മാനിക്കുന്ന ദിനമാണ് ടെഡി ഡെ. പങ്കാളിയോട് തന്റെ പ്രണയത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താനുള്ള മാർഗമാണ് ഇതരത്തിലുള്ള പാവകൾ സമ്മാനിക്കുന്നത്. ഒരു ടെഡി ബേര്‍ നൽകുന്ന മനോഹാരിതകൾ നിങ്ങൾക്കിടയിൽ പ്രണയനിർഭരമായ പ്രഭാവലയങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരാളാണെന്ന തോന്നൽ അവർക്ക് നൽകാൻ സഹായിക്കുകയും ചെയ്യും.
എന്തുകൊണ്ടായിരിക്കാം പ്രണയിനികൾക്ക് ടെഡി ബേറുകളോട് ഇത്രയിഷ്ടം?
ഭൂരിഭാഗം കമിതാക്കളിൽ പുരുഷന്മാർ സ്ത്രീകൾക്ക് ടെഡി ബേയറുകൾ സമ്മാനിക്കുന്നതാണ് പതിവ്. പ്രണയിക്കുമ്പോള്‍ എപ്പോഴും പങ്കാളികള്‍ ഒരുമിച്ച് ഉണ്ടാകണമെന്നില്ല. അതേസമയം കൂടെ അയാള്‍ വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ ആവശ്യം പരിഹരിക്കുകയാണ് പങ്കാളി സമ്മാനിച്ച ടെഡി ബേറിന്റെ ധര്‍മ്മമത്രേ. അതായത് പങ്കാളിയുടെ അസാന്നിധ്യം മറികടക്കാനുള്ള വഴി. ഒരുപക്ഷേ പ്രണയിക്കുന്നവര്‍ പരസ്പരം ടെഡി ബേറുകള്‍ സമ്മാനിക്കുന്നതിന് പിന്നിലെ ഏക മനശാസ്ത്രം ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കെട്ടിപ്പിടിക്കാനാവുന്ന ടെഡി ബേറുകള്‍ക്കാണ് വാലന്റൈന്‍സ് ഡേ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ളത്. ഒരു തമാശയെന്നതിനെക്കാള്‍ പ്രധാനമായ, മാനുഷികമായ, വൈകാരികമായ വശമാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...