പ്രണയവും സമ്മാനങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. നമ്മുടെ പ്രണയ്താവിന് ഇഷ്ടമുള്ളവ സമ്മാനിച്ച് അവരെ എപ്പോഴും സന്തോഷവാനോ സന്തോഷവതിയോ ആക്കി തീർക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. നിങ്ങളുടെ പങ്കാളിക്ക് ഒരുപാട് സമ്മാനങ്ങൾ നൽകാനുള്ള അവസരമാണ് വാലന്റൈൻസ് ദിനത്തോടെ അനുബന്ധിച്ചുള്ള പ്രണയവാരം നൽകുന്നത്. ഫെബ്രുവരി ഏഴ് മുതൽ 14 വരെ ഒരാഴ്ച നീണ്ട് നിൽക്കുന്ന വാലന്റൈൻസ് വാരത്തിൽ പ്രണയജീവിതത്തിൽ കരുതേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് ഓരോ ദിനമായി ആചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോസ പുഷ്പം നൽകി നമ്മുടെ ഇഷ്ടം എന്താണെന്ന് പങ്കാളിയോട് അറിയിക്കുന്നത് മുതൽ ആരംഭിക്കുന്ന പ്രണയവാരത്തിൽ പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസം പ്രണയജീവതത്തിൽ വളരെ ആവശ്യപ്പെട്ടതാണ്. ഒരിക്കൽ മാത്രമല്ല നമ്മൾ നമ്മുടെ പങ്കാളിയോട് ഇഷ്ടം അറിയിക്കേണ്ടത്. അത് ഓർമ്മിപ്പിക്കുകയാണ് പ്രൊപ്പോസ് ദിനം. ചോക്ലേറ്റും പ്രണയവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പങ്കാളികൾ തമ്മിൽ റൊമാന്റിക് നിമിഷങ്ങൾക്ക് ചോക്ലേറ്റ് പോലെയുള്ള മധുരങ്ങൾ വിലയ പങ്കാണ് വഹിക്കുന്നത്. പിന്നീടുള്ള പ്രോമിസ് ഡേ, ഹഗ് ഡേ, ചുംബന ദിവസം ഏറ്റവും ഒടുവിലായി പ്രണയദിനം. 


എല്ലാത്തിനും ദാമ്പത്യജീവിതത്തിലും പ്രണയജീവിതത്തിലും അതിന്റേതായ പ്രധാന്യവും അർഥവും നൽകുന്നതാണ് വാലന്റൈൻസ് ആഘോഷങ്ങൾ. അതുപോലെ തന്നെ വാലന്റൈൻസ് വാരത്തിലെ നാലാം ദിനത്തിൽ എത്തുന്ന ടെഡി ഡേ. പ്രണയജീവിതത്തിൽ ടെഡിക്കും അതിന്റേതായി പ്രധാന്യമുണ്ട്. വാലന്റൈൻസ് വാരത്തിലെ എല്ലാ ആഘോഷങ്ങളും വ്യാപാരി കേന്ദ്രീകൃതമാണെന്നുള്ള ഒരു വാദമുണ്ട്. എന്നാൽ ഏത് ആഘോഷമാണെങ്കിലും അവിടെ വ്യാപാരത്തിന് വലിയ പങ്കുണ്ടെന്നും ചിന്തിക്കേണ്ടതാണ്. എന്താണ് ടെഡി ദിനവും പ്രണയജീവിതവും തമ്മിലുള്ള ബന്ധം?


ALSO READ : Chocolate Day 2023 : എവിടെ പ്രണയം ഉണ്ട് അവിടെ ചോക്ലേറ്റും ഉണ്ട്; എന്താണ് അതിന്റെ പിന്നിലെ രഹസ്യം?


തങ്ങളുടെ പങ്കാളിക്ക് ഒരു ടെഡി ബേയർ സമ്മാനിക്കുന്ന ദിനമാണ് ടെഡി ഡെ. പങ്കാളിയോട് തന്റെ പ്രണയത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്താനുള്ള മാർഗമാണ് ഇതരത്തിലുള്ള പാവകൾ സമ്മാനിക്കുന്നത്. ഒരു ടെഡി ബേര്‍ നൽകുന്ന മനോഹാരിതകൾ നിങ്ങൾക്കിടയിൽ പ്രണയനിർഭരമായ പ്രഭാവലയങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരാളാണെന്ന തോന്നൽ അവർക്ക് നൽകാൻ സഹായിക്കുകയും ചെയ്യും.


എന്തുകൊണ്ടായിരിക്കാം പ്രണയിനികൾക്ക് ടെഡി ബേറുകളോട് ഇത്രയിഷ്ടം? 


ഭൂരിഭാഗം കമിതാക്കളിൽ പുരുഷന്മാർ സ്ത്രീകൾക്ക് ടെഡി ബേയറുകൾ സമ്മാനിക്കുന്നതാണ് പതിവ്. പ്രണയിക്കുമ്പോള്‍ എപ്പോഴും പങ്കാളികള്‍ ഒരുമിച്ച് ഉണ്ടാകണമെന്നില്ല. അതേസമയം കൂടെ അയാള്‍ വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ ആവശ്യം പരിഹരിക്കുകയാണ് പങ്കാളി സമ്മാനിച്ച ടെഡി ബേറിന്റെ ധര്‍മ്മമത്രേ. അതായത് പങ്കാളിയുടെ അസാന്നിധ്യം മറികടക്കാനുള്ള വഴി. ഒരുപക്ഷേ പ്രണയിക്കുന്നവര്‍ പരസ്പരം ടെഡി ബേറുകള്‍ സമ്മാനിക്കുന്നതിന് പിന്നിലെ ഏക മനശാസ്ത്രം ഇതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.


കെട്ടിപ്പിടിക്കാനാവുന്ന ടെഡി ബേറുകള്‍ക്കാണ് വാലന്റൈന്‍സ് ഡേ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്‍ഡുള്ളത്. ഒരു തമാശയെന്നതിനെക്കാള്‍ പ്രധാനമായ, മാനുഷികമായ, വൈകാരികമായ വശമാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ