Happy Valentine`s Day Special: വാലന്റൈൻസ് ദിനത്തിൽ ഒരു സ്പെഷ്യല്‍ വിഭവം ആയാലോ? പങ്കാളിയ്ക്ക് നല്‍കാം `ചുവന്ന ഇഡ്ലി...!
വാലന്റൈൻസ് ദിനത്തിൽ, എല്ലാവരും പങ്കാളിയ്ക്ക് ചുവന്ന നിറമുള്ള റോസാപ്പൂക്കൾ നൽകുന്നു അല്ലെങ്കിൽ ചുവന്ന നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. കാരണം ചുവപ്പ് പ്രണയത്തിന്‍റെ നിറമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളോട് കൂടുതല്‍ സ്നേഹം തോന്നാനും നിങ്ങളുടെ സ്നേഹത്തിന്‍റെ ആഴം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ചുവന്ന ഭക്ഷണത്തെക്കുറിച്ച് അറിയാം.
Happy Valentine's Day Special: വാലന്റൈൻസ് ദിനത്തിൽ, എല്ലാവരും പങ്കാളിയ്ക്ക് ചുവന്ന നിറമുള്ള റോസാപ്പൂക്കൾ നൽകുന്നു അല്ലെങ്കിൽ ചുവന്ന നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. കാരണം ചുവപ്പ് പ്രണയത്തിന്‍റെ നിറമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളോട് കൂടുതല്‍ സ്നേഹം തോന്നാനും നിങ്ങളുടെ സ്നേഹത്തിന്‍റെ ആഴം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ചുവന്ന ഭക്ഷണത്തെക്കുറിച്ച് അറിയാം.
വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ പങ്കാളിയ്ക്ക് നല്‍കാം ഒരു അടിപൊളി വിഭവം. ചുവന്ന ഇഡ്ഡലിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വാലന്റൈൻസ് ഡേയിൽ നിങ്ങളുടെ പങ്കാളിയ്ക്ക് Special Feeling നല്‍കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഇഡ്ഡലി ഉണ്ടാക്കി നോക്കൂ...!! ബീറ്റ്റൂട്ട് ഉപയോഗിച്ചുള്ള ഈ "Red Idli" വീട്ടിൽ ഉണ്ടാക്കി നിങ്ങളുടെ പങ്കാളിക്ക് വാലന്റൈൻസ് ഡേ ആശംസിക്കാം.
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ചുവന്ന ഇഡ്ഡലി ("Red Idli). ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണ് ബീറ്റ്റൂട്ട് . ചുവന്ന ഇഡ്ഡലിയുടെ ചേരുവകകളും അത് എങ്ങനെ ഉണ്ടാക്കാം എന്നും അറിയാം...
ചുവന്ന ഇഡ്ഡലി ("Red Idli) ചേരുവകൾ
1 - റവ - 1 കപ്പ്
2 - മൈദ - 1 ടീസ്പൂൺ
3 - വേവിച്ച ബീറ്റ്റൂട്ട് പേസ്റ്റ് 2 ടീസ്പൂൺ
4 - തൈര് - അര കപ്പ്
5 - ഉപ്പ് പാകത്തിന്
6 - Eno Fruit Salt 1 ടീസ്പൂൺ
താളിയ്ക്കാന്‍ വേണ്ട ചേരുവകൾ
1 – എണ്ണ – 1 ടീസ്പൂൺ
2 – കടുക് – 1/2 ടീസ്പൂൺ
3 – അരിഞ്ഞ കശുവണ്ടി – 2 ടീസ്പൂൺ
4 – കറിവേപ്പില
പാചകക്കുറിപ്പ്
ആദ്യം നിങ്ങൾ താളിയ്ക്കാനുള്ളത് തയ്യാറാക്കാം. അതിനായി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇനി അതിലേയ്ക്ക് കറിവേപ്പിലയും കശുവണ്ടി അരിഞ്ഞതും ചേര്‍ക്കുക. തയ്യാറാക്കിയ മിശ്രിതം തണുക്കാൻ വയ്ക്കുക.
ഇഡ്ഡലി ഉണ്ടാക്കാൻ ചെയ്യേണ്ടത്...
നന്നായി അരച്ചെടുത്ത ബീറ്റ്റൂട്ട് തൈരുമായി മിക്സ് ചെയ്യണം. ഈ പേസ്റ്റിലേയ്ക്ക് റവയും മൈദയും ചേര്‍ക്കുക. ഇഡ്ഡലി മാവ് തയ്യാറാക്കുമ്പോൾ, ബാറ്റർ വളരെ കനംകുറഞ്ഞതോ കട്ടിയുള്ളതോ ആകാൻ പാടില്ല എന്നത് ശ്രദ്ധിക്കുക. ഇപ്പോൾ തയ്യാറാക്കിയ മിശ്രിതം ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ മൂടി വയ്ക്കു
15 മിനിറ്റി ന് ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് താളിയ്ക്കാനായി തയ്യാറാക്കിയ മിശ്രിതത്തിന്‍റെ ഒരു ഭാഗം ചേർത്ത് നന്നായി ഇളക്കുക.
ഇനി ഈ പേസ്റ്റ് തട്ടില്‍ ഒഴിച്ച് ഇഡ്ഡലി ഉണ്ടാക്കാം. 7 മുതൽ 8 മിനിറ്റ് കഴിഞ്ഞ് സ്റ്റീമര്‍ നീക്കം ചെയ്യാം. നിങ്ങളുടെ പ്രിയപ്പെട്ട ചുവന്ന ഇഡ്ഡലി തയ്യാര്‍..!
ഇനി ഒരു പ്ലേറ്റിൽ ഇഡ്ഡലി എടുത്ത് അതിന് മുകളിൽ താളിയ്ക്കാനുള്ള മിശ്രിതം ചേര്‍ത്ത് പങ്കാളിക്ക് നല്‍കാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...