Ayurveda Tips: പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്നാൽ ഈ തെറ്റുകൾ വിപരീത ഫലം ചെയ്യും
Right Way To Eat Fruits: രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും പഴങ്ങൾ സഹായിക്കും. അതിനാൽ ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
പഴങ്ങൾ നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് എല്ലാവർക്കും അറിയാം. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും പഴങ്ങൾ മികച്ചതാണ്. എന്നിരുന്നാലും, പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണെന്നതിനെ സംബന്ധിച്ച് പലപ്പോഴും ആശയക്കുഴപ്പമുണ്ടാകും.
ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുന്നതിനും പ്രതികൂല പ്രത്യാഘാതങ്ങൾ തടയുന്നതിനും പഴങ്ങൾ ശരിയായ അളവിലും ഉചിതമായ സമയത്തും കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങളോടൊപ്പം പഴങ്ങൾ കഴിക്കുന്നത് വിരുദ്ധ ഗുണങ്ങൾ നൽകും. അവ ഏതെല്ലാം സമയത്ത് കഴിക്കാം ഏതൊക്കെ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കരുത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കാം.
ആപ്പിൾ, പിയേഴ്സ്, ക്രാൻബെറി, മാതളനാരകം, ബെറിപ്പഴങ്ങൾ, ചെറി, സ്ട്രോബെറി, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് മികച്ചതാണ്. ഈ പഴങ്ങൾ ചൂട് കുറയ്ക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും സഹായിക്കും. നാരങ്ങ, ചെറി ടൊമാറ്റോ, ഓറഞ്ച്, ടാംഗറിൻ, മുന്തിരിപ്പഴം, പെർസിമോൺ, പ്ലംസ്, ചെറി, മുന്തിരി, കിവി, മാങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങൾ ചൂടുള്ളവയാണ്.
ALSO READ: Summer Skin Care: വേനൽക്കാലത്ത് വീടിനകത്തും സൺസ്‌ക്രീൻ പ്രയോഗിക്കേണ്ടതുണ്ടോ?
ഇവ ഉമിനീർ ഒഴുക്ക് വർധിപ്പിക്കുന്നു. ഇത് പിത്തരസത്തിന്റെ ആരോഗ്യകരമായ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുകയും കോശങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാമ്പഴം, വാഴപ്പഴം, പപ്പായ, തണ്ണിമത്തൻ, പീച്ച്, അവോക്കാഡോ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ അസ്ഥികൾ, പേശികൾ, പല്ലുകൾ, നഖങ്ങൾ, മുടി തുടങ്ങിയവയുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
പയറുവർഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, തൈര്, മാംസം തുടങ്ങിയ ഭക്ഷണങ്ങളുമായി പഴങ്ങൾ കലർത്തരുത്. കാരണം അവ സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളാണ്. എന്നാൽ, പഴങ്ങൾ വേഗത്തിൽ ദഹിക്കുന്നു. സൂര്യാസ്തമയത്തിന് ശേഷം പഴങ്ങൾ കഴിക്കരുത്, കാരണം പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ദഹന എൻസൈമുകൾ നിങ്ങളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കും.
ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. ഇത് ഒരാൾ സജീവമായി ഇരിക്കാനും ഉറങ്ങാൻ സാധിക്കാതിരിക്കുന്നതിനും കാരണമാകും. വിവിധ പഴവർഗങ്ങൾ കൂട്ടിക്കലർത്തി കഴിക്കരുത്. കാരണം അവ പെട്ടെന്ന് പുളിക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...