ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക്ക- ഡെങ്കു വൈറസുകളെ കുറിച്ച് കേട്ടിട്ടില്ലേ? കൊതുകുകള്‍ ആണ് ഈ രോഗകാരികളുടെ വാഹകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വൈറസുകള്‍ ആളുകളുടെ ശരീരത്തിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. സിക്ക- ഡെങ്കു വൈറസുകള്‍ ചര്‍മ്മത്തില്‍ ഒരു സവിശേഷമായ ഗന്ധം സൃഷ്ടിക്കുന്നു. അങ്ങനെ ഇതിലൂടെ മറ്റ് കൊതുകുകള്‍ കൂടി ഇവരിലേക്ക് ആകൃഷ്ടരാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. എലികളിലാണ് ഗവേഷകര്‍ ആദ്യം പഠനം നടത്തിയത്. പിന്നീടിത് മനുഷ്യരിലും പരിശോധിക്കുകയായിരുന്നു.


ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ട് ഒരു 'അസറ്റോഫിനോണ്‍' എന്ന തന്മാത്രകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതാണ് മറ്റ് കൊതുകുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ഗന്ധമുണ്ടാക്കുന്നതെന്ന് പഠനം പറയുന്നു.


സിക്ക- ഡെങ്കു അണുബാധയേറ്റ മനുഷ്യരുടെ ചരര്‍മ്മത്തിലും ഗവേഷകര്‍ 'അസറ്റോഫിനോണ്‍' കണ്ടെത്തി. ഇത്തരത്തില്‍ രോഗബാധയുള്ളവരില്‍ വീണ്ടും കൊതുകുകള്‍ ആക്രമണം രൂക്ഷമാക്കുമ്പോള്‍ അണുബാധ മൂര്‍ച്ഛിക്കാനോ, കൂടുതല്‍ വേഗതയില്‍ രോഗവ്യാപനം നടക്കാനോ എല്ലാം സാധ്യതകളേറെയെന്നും ഗവേഷകര്‍ പറയുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.