ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരും ആരോ​ഗ്യകരമായ ജീവിതശൈലി തുടരുന്നവരുമെല്ലാം തങ്ങളുടെ ഡയറ്റിന്റെ ഭാ​ഗമാക്കി മാറ്റിയ പാനീയമാണ് ​ഗ്രീൻ ടീ. കാരണം ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. എന്ന് കരുതി ഇത് നിത്യവും അമിത അളവിൽ കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ആണ് ബാധിക്കുന്നത്. പൊതുവിൽ ഏതൊരു കാര്യവും അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രീൻ ടീയുടെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോൾ, ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമായി ഇതിനെ കണക്കാക്കപ്പെടുന്നു. ഗ്രീൻ ടീയുടെ ഉപയോഗം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. വയറിന്റെയും അരക്കെട്ടിന്റെയും കൊഴുപ്പ് അലിയിക്കാൻ എളുപ്പമാണ്. അതേ സമയം ക്യാൻസറിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.


ALSO READ: രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കണോ? ഈ ഒരു ചേരുവ സാലഡിൽ കലർത്തി കഴിക്കൂ!


എന്നാൽ ഗ്രീന് ടീ അമിതമായി കഴിച്ച് ചിലർക്ക് കരൾ പ്രശ്നങ്ങളുണ്ടാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ, പ്രത്യേകിച്ച് EGCG (epigallocatechin gallate) കരളിനെ ബാധിക്കും. ഈ അവയവവുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവർക്ക് ഗ്രീൻ ടീ ദോഷകരമാണ്.
 
പ്രതിദിനം 2 കപ്പ് ഗ്രീൻ ടീ മതി, വർദ്ധിച്ചുവരുന്ന ഭാരം കുറയ്ക്കാൻ, ഇതിൽ കൂടുതൽ കുടിക്കരുത്. ഒരു ഡോക്ടറുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഇതും നിങ്ങൾ ‍ഡയറ്റിൽ ഉൾപ്പെടുത്താവു. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അൽപം ശ്രദ്ധിച്ചാൽ വലിയ രോഗങ്ങളെ തടയാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.