Coffee benefits: ദിവസവും രാവിലെ ഒരു കപ്പ് കാപ്പി; ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ഞെട്ടും!
Black Coffee Benefits: ദിവസവും കാപ്പി കുടിക്കുന്നത് ശരീരത്തിന് ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പലർക്കും രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുണ്ട്. കാപ്പി കുടിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുമുണ്ട്. ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിന് അതിശയകരമായ ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ദിവസവും കാപ്പി കുടിക്കുന്നതിലൂടെ ശരീരത്തിന്റെ ഊർജവും ശക്തിയും കാര്യക്ഷമതയും വർധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് പല രോഗങ്ങളിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നു. നിങ്ങൾ തളർച്ചയോ ക്ഷീണമോ അനുഭവപ്പെട്ടാണ് ദിവസം തുടങ്ങുന്നതെങ്കിൽ രാവിലെ തന്നെ ഒരു കപ്പ് കാപ്പി കുടിക്കാം.
ALSO READ: ശരീരഭാരം കുറയ്ക്കുന്നതിന് ഏത്തക്കായ മികച്ചത്; എങ്ങനെയെന്നറിയാം
കാപ്പിയിൽ കഫീൻ കൂടുതലാണ്. അതുകൊണ്ടാണ് കാപ്പി കുടിക്കുമ്പോൾ ശരീരത്തിൽ പുതിയ ഊർജം നിറയുന്നത്. ഏകാഗ്രത കൂടുന്നതിനൊപ്പം ക്ഷീണം കുറയ്ക്കാനും കാപ്പിയ്ക്ക് കഴിയും. മാനസികവും ശാരീരികവുമായ ഉന്മേഷവും കൈവരുന്നു. ഇതിന് പുറമെ, പല ഗവേഷണങ്ങളും അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ മസ്തിഷ്‌ക പ്രശ്നങ്ങളെ കാപ്പി തടയുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.
നിങ്ങൾ പിരിമുറുക്കത്തിലായിരിക്കുമ്പോൾ മനസ്സ് ശാന്തമാകണമെങ്കിൽ ഒരു കപ്പ് കാപ്പി കുടിക്കാം. ആളുകളെ വിഷാദ രോഗത്തിൽ നിന്ന് അകറ്റി നിർത്താനുള്ള കഴിവ് കാപ്പിയ്ക്കുണ്ട്. മാത്രമല്ല, കാപ്പി കുടിക്കുന്നവരിൽ ടൈപ്പ് ഡയബറ്റിസ് വരാനുള്ള സാധ്യതയും കുറവാണ്. കാപ്പി കുടിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തിന്റെ വ്യാപനം കുറയ്ക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റ് ഇഫക്റ്റുകളോ ആന്റി-ഇൻഫ്‌ലമേറ്ററി ഇഫക്റ്റുകളോ നമുക്ക് ധാരാളം ലഭിക്കുമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ കാപ്പി സ്ഥിരമായി കഴിക്കുന്നവരുടെ ഭാരവും നിയന്ത്രണവിധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.