Chewing Gum Advantages: കുട്ടികളുടെയും ഒരു വിഭാഗം മുതിർന്നവരുടെയും പേഴ്സണൽ ഫേവറിറ്റാണ് ച്യൂയിംഗം.ച്യൂയിംഗം ചവച്ചതിന് കുട്ടികളെ പലപ്പോഴും മാതാപിതാക്കൾ ശകാരിക്കുന്നതും പതിവാണ്. വിരസത കുറയ്ക്കാനാണ് പലരും ച്യൂയിംഗം ചവയ്ക്കുന്നത്. ച്യൂയിംഗം ചവക്കുന്ന ശീലം കൊണ്ട് പ്രകോപിതരായവർ നിരവധിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ച്യൂയിംഗം ചവക്കുന്ന ശീലം നിങ്ങൾക്ക് ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ അതിന്റെ ചില ഗുണങ്ങൾ കൂടി നിങ്ങൾ അറിയേണ്ടതുണ്ട്.ച്യൂയിംഗം അമിതമായി ഉപയോഗിക്കുന്ന ആരോഗ്യത്തിന് ദോഷകരണമാണെന്നതിൽ സംശയമില്ല. എന്നാൽ ഇത് ചില ഗുണങ്ങൾ കൂടി നൽകുന്നുണ്ടെന്നതാണ് സത്യം.


ALSO READ: Dark Chocolate: ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണോ? ഹൃദ്രോഗമുള്ളവർ ശ്രദ്ധിക്കണം


ച്യൂയിംഗ് ഗം നിങ്ങളുടെ ഇരട്ട താടി കുറയ്ക്കും.ഇത് നിങ്ങളുടെ താടിയെല്ലുകൾക്ക് നന്നായി വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ്.ഇത് ഇരട്ട താടി കുറയ്ക്കും.ഹിപ്പോകാമ്പസിലെ തലച്ചോറിന്റെ ഭാഗത്തെ സജീവമാക്കാനും ച്യൂയിംഗ് ഗം സഹായിക്കുന്നു . ഓർമശക്തിയെ ശക്തിപ്പെടുത്തുന്ന തലച്ചോറിന്റെ ഭാഗമാണിത്. ലളിതമായി പറഞ്ഞാൽ, നിങ്ങൾ സ്ഥിരമായി ച്യൂയിംഗ് ഗം ചവയ്ക്കുകയാണെങ്കിൽ, നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുന്നു, ഇത് മെമ്മറി ശേഷി മെച്ചപ്പെടുത്തും.


ALSO READ: Stomach Cancer: വയറിലെ കാൻസ‍റിന്റെ ലക്ഷണങ്ങൾ; ഈ പത്ത് ലക്ഷണങ്ങൾ അവ​ഗണിക്കരുത്


സ്ട്രെസ് കുറയ്ക്കുന്നതിനും ച്യൂയിംഗ് ഗം പതിവായി ചവക്കുന്നത് നല്ലതാണ്. ആളുകളുടെ ഉള്ളിലെ ദേഷ്യവും പ്രശ്നങ്ങളും ഇതോടെ ഇല്ലാതാവും. വായ് നാറ്റം കുറയ്ക്കാനും പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാനും ച്യൂയിംഗ് ഗം കൊണ്ട് കഴിയും.വായിലെ ഉമിനീർ, ക്ഷയം, സംവേദനക്ഷമത എന്നിവ കുറയ്ക്കാൻ ച്യൂയിംഗ് ഗം സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.